മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ആന്റണിയുടെ തീരുമാനം. ഇന്നലെ ഈ തീരുമാനം പ്രഖ്യാപിക്കുമ്പോഴും ഇന്ന് ഈ നിമിഷംവരെയും ആശിര്‍വാദ് സിനിമാസ് ആമസോണുമായി കരാര്‍ ഒപ്പിട്ടില്ലെന്നതാണ് സത്യം. അതായത്, തീയേറ്റര്‍ റിലീസിനുള്ള സാധ്യതകള്‍ ഇപ്പോഴും പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്ന് വ്യക്തം. 9-ാം തീയതി ഒരു മീറ്റിംഗ് കൂടി ഉണ്ടെന്നറിയുന്നു. അത് ഏതെങ്കിലും സംഘടനാ ചര്‍ച്ചകളോ ഗവണ്‍മെന്റ് തലത്തിലോ ഉള്ള ചര്‍ച്ചകളോ അല്ല. മരക്കാര്‍ ടീം തന്നെ മുഖാമുഖം ഇരിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ ദുബായിലുള്ള മോഹന്‍ലാലും ആസാമില്‍ ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രിയദര്‍ശനും നേപ്പാളിലുള്ള എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സന്തോഷ് കുരുവിളയുമടക്കമുള്ളവര്‍ ചര്‍ച്ചയില്‍ ഉണ്ടാകും. ആന്റണിയുടെ നേതൃത്വത്തില്‍ അവിടെവച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്നറിയുന്നു.
MOLLYWOOD IN 68th NATIONAL FILM AWARD
Recent Comments