Can Channels
Advertisement
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT
Advertise
Wed, Sep 27, 2023
Can Channels
ADVERTISEMENT ADVERTISEMENT

CAN JYOTHISHAM VIDEOS

Web Stories

ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Aiswarya Lekshmi@PS2 Launch
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema

CAN NEWS

‘2018’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

‘2018’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

27 September 2023
മികച്ച ഏഷ്യന്‍ താരത്തിനുള്ള അന്തര്‍ദ്ദേശീയ സെപ്റ്റിമ്യൂസ് പുരസ്‌കാരം ടൊവിനോ തോമസിന്

മികച്ച ഏഷ്യന്‍ താരത്തിനുള്ള അന്തര്‍ദ്ദേശീയ സെപ്റ്റിമ്യൂസ് പുരസ്‌കാരം ടൊവിനോ തോമസിന്

27 September 2023
ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും

ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും

26 September 2023
സംസ്‌കാരം നാളെ രവിപുരം ശ്മശാനത്തില്‍. പൊതുദര്‍ശനം ടൗണ്‍ ഹാളിലും

സംസ്‌കാരം നാളെ രവിപുരം ശ്മശാനത്തില്‍. പൊതുദര്‍ശനം ടൗണ്‍ ഹാളിലും

25 September 2023
അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം

അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം

22 September 2023
‘ജയിലര്‍’ ഒരു ആവറേജ് സിനിമയെന്ന് രജനി

‘ജയിലര്‍’ ഒരു ആവറേജ് സിനിമയെന്ന് രജനി

19 September 2023

ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?

(2020 ഡിസംബര്‍ 7 മുതല്‍ 13 വരെ)

ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക

ആചാര്യശ്രേഷ്ഠന്മാരുടെ അനുഗ്രഹം കിട്ടാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സാഹചര്യമുണ്ടാകും. ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ആദ്ധ്യാത്മിക തീര്‍ത്ഥയാത്രക്കാര്‍ക്ക് അവസരം വന്നുചേരും. മറ്റുള്ളവരില്‍നിന്ന് കിട്ടുന്ന വാഗ്ദാനങ്ങള്‍ പലതും വൃഥാവിലാകും. കള്ളന്മാരില്‍ നിന്ന് ഉപദ്രവം ഉണ്ടാകുന്നതാണ്. വിദേശയാത്രയ്ക്കും വിനോദയാത്രയ്ക്കും പദ്ധതിയിടും. രാഷ്ട്രീയരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജലസംബന്ധമായ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ധനലാഭം ഉണ്ടാക്കാന്‍ ശ്രമിക്കും. ഭൂമിയും നൂതനമായ ഗൃഹവും വാങ്ങാന്‍ ശ്രമിക്കും. ഔദ്യോഗിക പദവി വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. സര്‍ക്കാരില്‍നിന്ന് പ്രതികൂല അവസ്ഥകളും, ആരോഗ്യപരമായി അനുകൂലവും പ്രതീക്ഷിക്കാം.

YOU MAY ALSO LIKE

ജ്യോതിഷ കുലപതി പ്രൊഫസര്‍ കെ. വാസുദേവന്‍ ഉണ്ണി വിടവാങ്ങി

അടുത്ത ഏഴ് ദിവസം നിങ്ങള്‍ക്കെങ്ങനെ?

ദോഷശാന്തിക്കായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം, പഞ്ചാമൃതം, അര്‍ച്ചന ഇവ നടത്തുകയും ദേവീപ്രീതികരമായ പാരായണങ്ങളും നാമജപങ്ങളും നടത്തേണ്ടതാണ്.

ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക

വാഹനലാഭവും കാര്‍ഷികഭൂമികള്‍ സമ്പാദിക്കുന്നതിനുള്ള അവസരങ്ങളും വന്നുചേരും. ബന്ധുജനങ്ങളും സുഹൃത്തുക്കളും വഴി പലവിധ ഗുണാനുഭവങ്ങള്‍ സിദ്ധിക്കുന്നതാണ്. തൊഴില്‍പരമായ പരിശ്രമങ്ങളില്‍ക്കൂടി ധനനഷ്ടങ്ങള്‍ക്കിടവരാവുന്നതാണ്. സഞ്ചാരവേളകള്‍ അന്വര്‍ത്ഥപ്രദമായിത്തീരുന്നതാണ്. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പിതൃധനങ്ങള്‍ ആര്‍ജ്ജിക്കുന്നതിനുവേണ്ടി വ്യവഹാരങ്ങളില്‍ ഏര്‍പ്പെടേണ്ടതായിവരും. സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമം സഫലീകൃതമാകും. ശമിച്ചിരിക്കുന്ന വ്യാധികള്‍ വീണ്ടും ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം നിര്‍ത്തിവയ്‌ക്കേണ്ടതായി വരും. സ്വകാര്യ ഇടപാടുകള്‍ വളരെ മന്ദഗതിയിലായിരിക്കും.

ദോഷശാന്തിക്കായി ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, നെയ്‌വിളക്ക്, അര്‍ച്ചന ഇവയും, ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും സ്ഥിരമായി നടത്തുന്നത് ഉചിതമായിരിക്കും.

മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക

ധനലാഭത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുകിട്ടും. വാഹനം വാങ്ങുന്നതിനും, ഉന്നതമായ സുഹൃത്ത്ബന്ധങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനും ഇടയാകുന്നതാണ്. ഔദ്യോഗികരംഗത്ത് അത്യദ്ധ്വാനം നിമിത്തമുള്ള ക്ലേശങ്ങളും. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രീണനങ്ങളും ഉണ്ടായേക്കാം. വിദേശയാത്രകള്‍ ചെയ്ത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. സര്‍ക്കാരില്‍നിന്നും അനുകൂലമായ സഹായം വന്നുചേരും. സഹായികള്‍ നിമിത്തം പൊതുരംഗത്ത് അപവാദവും, സ്ഥാനനാശവും സംഭവിക്കാം. വീഴ്ചകളും വാഹനാപകടങ്ങളും ഉണ്ടാകാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വിവാഹബന്ധങ്ങളില്‍ ഉലച്ചിലും തീരുമാനങ്ങള്‍ പലതും മാറ്റേണ്ടതായും വരും. കലാ-സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പത്രമാധ്യമപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.

ദോഷശാന്തിക്കായി നരസിംഹമൂര്‍ത്തിക്ക് രക്തപുഷ്പാഞ്ജലി, സഹസ്രനാമാര്‍ച്ചന ഇവ നടത്തുകയും കൃഷ്ണസ്വാമിയിങ്കല്‍ പാല്‍പ്പായസം, നെയ്‌വിളക്ക്, തുളസിമാല എന്നിവ നടത്തേണ്ടതുമാണ്.

കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം

ഗൃഹനിര്‍മ്മാണത്തിനും നൂതന തൊഴിലില്‍ ഏര്‍പ്പെടുന്നതിനും അവസരമുണ്ടാകും. വിവാഹത്തിനുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാകും. സന്താനങ്ങള്‍ക്ക് വിദേശയാത്ര തരപ്പെടുന്നതും, ഉന്നത വിദ്യാഭ്യാസത്തിനായി അവസരവും സിദ്ധിക്കും. ദൈവികകാര്യങ്ങളില്‍ കൂടുതല്‍ സമയം കണ്ടെത്താനും സാമ്പത്തികം ചെലവഴിക്കാനും ഇടവരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശേഷസ്ഥാനമാനങ്ങള്‍ക്ക് അവകാശമുണ്ട്. പൂര്‍വ്വികമായ സ്വത്ത് നഷ്ടം വരുകയും, വ്യവഹാരാദികളെക്കൊണ്ട് മനോദുഃഖം അനുഭവിക്കേണ്ടതായും വരും. ആരോഗ്യസ്ഥിതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും, അത് പരിഹരിക്കപ്പെടും. ജലസമ്പത്തുക്കള്‍കൊണ്ട് ധനലാഭം ഉണ്ടാകും. ഇരുമ്പുവ്യവസായമേഖല, കശുവണ്ടിമേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും.

ദോഷപരിഹാരമായി സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും ധര്‍മ്മദൈവഭജനം, ദേവീക്ഷേത്രദര്‍ശനം എന്നിവ നടത്തുന്നത് ഉചിതമായിരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക

വിദേശയാത്രയ്ക്കുള്ള അനുകൂലസാഹചര്യം തെളിഞ്ഞുകിട്ടും. യാത്രാവേളകള്‍ മനഃപ്രയാസത്തിന് വഴിയൊരുക്കാതെ കരുതലോടെ പോകേണ്ട കാലമാണ്. മനോരോഗവും ശിരോരോഗവും അനുഭവിച്ചു കഴിയുന്നവര്‍ക്ക് വിഷമതകള്‍ വര്‍ദ്ധിക്കാനിടവരും വിവാഹതീരുമാനങ്ങളില്‍ മാറ്റമുണ്ടാകാനിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കും, മംഗളകാര്യങ്ങള്‍ക്കുംവേണ്ടി ധനം ചെലവഴിക്കുകയും, പിന്നീടത് ബാദ്ധ്യതയായിത്തീരുകയും ചെയ്യും. ഔദ്യോഗികരംഗത്ത് സല്‍ക്കീര്‍ത്തിയും സ്ഥാനക്കയറ്റവും വന്നുചേരാനിടയുണ്ട്. ബന്ധുക്കളുമായി ഭൂമി ഇടപാടുകളില്‍ കലഹിക്കേണ്ടതായി വരും. മൂത്രാശയസംബന്ധമായ രോഗങ്ങള്‍, ത്വക്‌ദോഷങ്ങള്‍, പകര്‍ച്ച വ്യാധികള്‍ ഇവ പിടിപെടാതെ ശ്രദ്ധിക്കണം. 9, 11 തീയതികള്‍ അത്ര ഗുണപ്രദമല്ല.

ദോഷപരിഹാരമായി മലദേവസ്ഥാനങ്ങളില്‍ ദര്‍ശനം നടത്തുകയും, വിഷ്ണുക്ഷേത്രനടയില്‍ സഹസ്രനാമ പുഷ്പാഞ്ജലി, പുരുഷസൂക്താര്‍ച്ചന എന്നിവയും നടത്തേണ്ടതാണ്.

കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക

മംഗളകാര്യങ്ങളെക്കൊണ്ടും ബന്ധുഗുണം കൊണ്ടും, ഗൃഹത്തില്‍ കൂടുതല്‍ സന്തോഷത്തിനിട വരുന്നതാണ്. യാത്രാവേളകള്‍ പലതും മനഃപ്രയാസത്തിനിടവരും. നാല്‍ക്കാലികളില്‍നിന്നും, വാഹനാദികളില്‍നിന്നും കഷ്ടനഷ്ടങ്ങള്‍ക്കിടവരും. പിതൃസ്ഥാനീയര്‍ക്ക് ആപത്തുകളും വിയോഗവും ഉണ്ടാകാനിടയുണ്ട്. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃഷി, മത്സ്യബന്ധനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തികനഷ്ടങ്ങള്‍ക്കിടവരും. സന്താനക്ലേശങ്ങളും, ഗര്‍ഭിണികള്‍ക്ക് അരിഷ്ടതകളും ഉണ്ടാകാനിടയുണ്ട്. ഉചിതമല്ലാത്തതായ ദാമ്പത്യബന്ധം കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്‍ക്കിടവരുന്നതാണ്. ഭാര്യാകുടുംബത്തില്‍ ഭൂമിപരമായ ശത്രുക്കള്‍ക്കിടവരുത്തും. മാതൃസ്ഥാനീയര്‍ക്ക് ആപത്തുകളും, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് ആകസ്മികമായ അപകടങ്ങളും ഉണ്ടാകാം.
ദോഷശാന്തിക്കായി സുബ്രഹ്മണ്യക്ഷേത്രഭജനം, ശിവക്ഷേത്രത്തില്‍ ധാര, രുദ്രസൂക്താര്‍ച്ചന, കൂവളത്തില്‍ മാല എന്നിവ നടത്തണം.

തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക

മുടക്കം വന്ന് കിടന്നിരുന്നതായ ധനം കൈവശം വന്നുചേരും. ക്രയവിക്രയങ്ങളിലും, ഊഹക്കച്ചവടങ്ങളിലും വിജയം കൈവരിക്കും. പണയപ്പെടുത്തിയിരുന്നതായ സ്വര്‍ണ്ണവും, വസ്തുവകകളും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാതെ വരാം. പ്രയത്‌നിക്കുന്നതിനനുസരിച്ചുള്ള ഫലം കാണാതെ നിരാശപ്പെട്ടു എന്ന് വരാം. പുതിയ വാഹനങ്ങളോ, ഗൃഹമോ വാങ്ങുന്നതിനായി ശ്രമിക്കും. മുടങ്ങിക്കിടന്നിരുന്നതായ ഗൃഹകര്‍മ്മം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ശത്രുക്കളുമായി അനുരഞ്ജനത്തിന് ശ്രമിക്കും. കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. അപസ്മാരരോഗം, ന്യൂറോസംബന്ധമായ രോഗം ഇവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ്. ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതം അനുഭവിക്കാം.
ദുര്‍ഗാക്ഷേത്രഭജനം, ലളിതാസഹസ്രനാമജപം, ദേവീസൂക്തജപം എന്നിവ അനുഷ്ഠിക്കുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.

വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട

അപ്രതീക്ഷിതമായി കുടുംബത്തില്‍നിന്ന് ഭൂമിസമ്പത്തുകള്‍ വന്നുചേരാനിടയുണ്ട്. തൊഴില്‍ രംഗങ്ങളില്‍ സ്വന്തമായുള്ള പ്രവര്‍ത്തനങ്ങളെക്കൊണ്ട് നേട്ടം കൈവരിക്കും. വാഹനത്തില്‍നിന്ന് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അസ്ഥിസംബമായ രോഗങ്ങളും കണ്ണിന് വൈഷമ്യങ്ങളും ഭാര്യാസന്താനങ്ങളെക്കൊണ്ട് മനഃപ്രയാസങ്ങളും വന്നുചേരാനിടയുണ്ട്. സഹായികള്‍ നിമിത്തം ധനലാഭവും, സഹോദരാദികള്‍ക്ക് രോഗപീഡയും, അനുഭവപ്പെടാം. സന്താനങ്ങളില്‍ രോഗപീഡയും, ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങളും ഉണ്ടാകാം. നിശ്ചയിക്കപ്പെട്ട വിവാഹബന്ധങ്ങള്‍ക്ക് മാറ്റം വരും. വിഷഭുക്തിയോ, വിഷദംശനമോ ഏല്‍ക്കാനിടയുണ്ട്. വിവാഹബന്ധത്തില്‍ കോടതി വ്യവഹാരങ്ങള്‍ക്കിടവരും. കയര്‍മേഖലയിലും ഇരുമ്പുവ്യവസായങ്ങളിലും, നേരിയ പുരോഗതിയും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.

ഐശ്വര്യവര്‍ദ്ധനവിനായി, ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, സര്‍പ്പക്ഷേത്രത്തില്‍ സര്‍പ്പസൂക്താര്‍ച്ചന, നിലവറപ്പായസം, സര്‍പ്പപ്പാട്ട് എന്നിവ നടത്തുന്നത് ശ്രേയസ്‌കരമാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക

ഈ ആഴ്ച പൊതുവെ സാമ്പത്തികമായി നേട്ടമുണ്ടാകും. വിദ്യാഭ്യാസവിഷയത്തില്‍ മന്ദതയും, തടസ്സവും ഉണ്ടാകും. ഭൃത്യന്മാരില്‍നിന്നും പ്രതികൂലമായ സാഹചര്യവും, മനഃപ്രയാസവും ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങള്‍ക്കായി സാമ്പത്തികം ചെലവഴിക്കേണ്ടതായി വരും. ഭൂമിപരമായി ക്രയവിക്രയങ്ങള്‍ നടക്കുമെങ്കിലും കുടുംബത്ത് അത് നിമിത്തം കുടുംബജനങ്ങളുടെ വിരോധങ്ങള്‍ക്ക് കാരണമാകും. മാതൃസ്ഥാനീയര്‍ക്ക് രോഗദുരിതങ്ങളും ആപത്തുകളും വന്നുചേരാം. നാല്‍ക്കാലികള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കാം. അഗ്നി നിമിത്തവും രോഗങ്ങള്‍ ഹേതുവായും ദുരിതങ്ങള്‍ വന്നുചേരും. നാഡീഞരമ്പുകള്‍ക്ക് രോഗങ്ങളും അലര്‍ജി നിമിത്തമായ ബുദ്ധിമുട്ടുകളും അനുഭവിക്കും. ആഡംബര വസ്തുക്കള്‍ വാങ്ങുകയും ഗൃഹം മേടിപിടിപ്പിക്കുകയും ചെയ്യും. സ്വന്തമായി ബിസിനസ് ഉള്ളവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങളും സാമ്പത്തികനേട്ടങ്ങളും പ്രതീക്ഷിക്കാം. 9, 12 തീയതികള്‍ അനുഗുണകരമായിരിക്കുകയില്ല.

വിഷ്ണുക്ഷേത്രഭജനം, ഗണപതിഹോമം, വിഷ്ണുപൂജ, സഹസ്രനാമജപം എന്നിവ നടത്തുന്നത് കൂടുതല്‍ ശ്രേയസ്‌കരമായിരിക്കും.. 

മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക

പുതിയ തൊഴില്‍ സംരംഭത്തിലേര്‍പ്പെടുന്നതിനായി സാമ്പത്തികത്തിന് വേണ്ടി മറ്റുള്ളവരുടെ സഹായം തേടേണ്ടതായി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെടുമെങ്കിലും, മാനസികാവസ്ഥ സംഘര്‍ഷഭരിതമായി തുടരുന്നതാണ്. വിവാഹജീവിതത്തില്‍ അസ്വാരസ്യങ്ങളും ബന്ധുജനങ്ങളുമായി പരിഭവങ്ങള്‍ക്കും കാരണമാകും. സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കും ആകസ്മികമായി ആപത്തുകളും അപകടങ്ങളും ഉണ്ടാകാനിടയുണ്ട്. ദൈവികകാര്യങ്ങള്‍ക്കായി ധാരാളം ധനം ചെലവഴിക്കും. സന്താനങ്ങളുമായി ചില്ലറ സൈ്വരക്കേടുകള്‍ ഉണ്ടായെന്നു വരാം. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതര സംഘടനാപ്രവര്‍ത്തകര്‍ക്കും പ്രശസ്തിയും സ്ഥാനഗുണങ്ങളും ലഭിക്കുന്നതാണ്. വാതസംബന്ധമായ രോഗങ്ങളും മാനസികരോഗങ്ങളും ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ്. കാര്‍ഷികസമ്പത്തില്‍ നഷ്ടങ്ങളും സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ ലഭിക്കാതെയും വരാം. പുതിയതായി വാങ്ങിയ വാഹനങ്ങള്‍ക്കും. പുതിയതായി നിര്‍മ്മിച്ച ഗൃഹത്തിനുവേണ്ടി വീണ്ടും സാന്ത്തികം ചെലവഴിക്കേണ്ടതായി വരും.

ദോഷശാന്തിക്കായി ശാസ്താവിങ്കല്‍ നീരാജനം, നവഗ്രഹപൂജ, ശനീശ്വരപൂജ എന്നിവ നടത്തുകയും ഭാഗവതം പാരായണം ചെയ്യുകയും വേണം.

കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക

നിശ്ചയിച്ചുറപ്പിച്ച ദൂരയാത്രകള്‍ക്കും, മംഗളകര്‍മ്മങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടും. വാസഗൃഹം മാറിവാങ്ങുന്നതിനും, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുംവേണ്ടി ധനം ചെലവഴിക്കും. വിദേശങ്ങളില്‍ കമ്പനിജോലി ചെയ്യുന്നവര്‍ക്ക് അതോടൊപ്പംതന്നെ പുതിയ ബിസിനസ്സുകള്‍ ചെയ്യുന്നതിനായി ശ്രമം തുടങ്ങും. വായ്പ കൊടുത്തതായ ധനം തിരികെ ലഭിച്ചു എന്ന് വരില്ല. പുണ്യസ്ഥാനങ്ങള്‍ ദര്‍ശനം ചെയ്യുകയും, ദൂരസ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനവും വഴിപാടുകളും നടത്തും. കൂട്ടുകച്ചവടങ്ങളിലും കാര്‍ഷിക സമ്പത്തിലും നേരിയ പുരോഗതി ഉണ്ടാകും. സ്ത്രീസന്താനങ്ങള്‍ക്ക് രോഗപീഢകളും ബന്ധുജനങ്ങള്‍ക്ക് ആപത്തുകളും മനഃപ്രയാസത്തിനിടവരുത്തും. പോലീസ്, റവന്യു എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകുമെങ്കിലും സാമ്പത്തികമായി നേട്ടം കൈവരിക്കും.

ദോഷശാന്തിക്കായി നവഗ്രഹങ്ങളില്‍ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ പൂജിക്കുകയും, തമോഗുണാചാരമുള്ള ക്ഷേത്രങ്ങളില്‍ യഥായോഗ്യം വഴിപാടുകള്‍ നത്തി പ്രാര്‍ത്ഥിക്കുകയും, ശാസ്താപ്രീതികരമായുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വേണം.

മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി

ആദ്ധ്യാത്മിക മേഖലയില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്കായി പുതിയ വാഹനം വാങ്ങുകയോ, ഗൃഹനിര്‍മ്മാണം ചെയ്തു കൊടുക്കുകയോ ചെയ്യാന്‍ ശ്രമിക്കും. സ്വത്തുക്കള്‍ സംബന്ധമായും കൊടുക്കല്‍ വാങ്ങലുകള്‍ നിമിത്തമായോ പരസ്പരം മത്സരിക്കുകയും, കലഹിക്കുകയും ചെയ്യാം. ശരീരത്തിന് അഗ്നി നിമിത്തമായോ, ആയുധം നിമിത്തമായോ ക്ഷതം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഉറ്റവരുടേയും ബന്ധുജനങ്ങളുടേയും ആകസ്മികമായ വേര്‍പാടുകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ലഹരിസാധനങ്ങളും അമിതഭക്ഷണം കഴിക്കുന്നവരും ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കണം. നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന വായ്പ കൊടുത്തിരുന്ന ധനം തിരികെ ലഭിക്കാനിടവരും. മറ്റു നാടുകളില്‍ പോയി തൊഴിലിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആശ്വാസത്തിനിടവരും. കേര, ക്ഷീര കര്‍ഷകര്‍ക്ക് ഈ ദിവസങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ വന്നുകൂടും. മതപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും പൊതുസ്ഥാപനങ്ങള്‍ നടത്തിവരുന്നവര്‍ക്കും സര്‍ക്കാരില്‍നിന്ന് പ്രതികൂലങ്ങള്‍ക്കിട വരുന്നതായിരിക്കും.

ദുരിതശാന്തിക്കായി വിഷ്ണുപൂജ, ഭദ്രകാളീക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി, കുങ്കുമാര്‍ച്ചന, ചുവന്ന പട്ടുടയാട, രക്തപുഷ്പങ്ങളെക്കൊണ്ട് മാല ചാര്‍ത്തല്‍ എന്നിവ നടത്തുക. സുബ്രഹ്മണ്യക്ഷേത്രദര്‍ശനംവും നടത്തേണ്ടതാണ്.

Tags: Astroweekly prediction

Recent Comments

  • Dhyan on പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍
  • Shamnas on ആരായിരിക്കും എന്നെക്കൊണ്ട് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത് – ഷാജൂണ്‍ കാര്യാല്‍
  • Soniya on നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • Murali Kumar on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
  • Aravind anil on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
Please login to join discussion

Related Posts

വിവാഹത്തിന് ശ്രമിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് കാലതാമസം നേരിടും

വിവാഹത്തിന് ശ്രമിക്കുന്ന ഈ നക്ഷത്രക്കാര്‍ക്ക് കാലതാമസം നേരിടും

3 November 2021
അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ അടുത്ത ഏഴ് ദിവസങ്ങള്‍

അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ അടുത്ത ഏഴ് ദിവസങ്ങള്‍

9 August 2021
ഈ ആഴ്ചത്തെ നക്ഷത്രഫലങ്ങള്‍

ഈ ആഴ്ചത്തെ നക്ഷത്രഫലങ്ങള്‍

21 July 2021
ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

12 July 2021
ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

6 July 2021
ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

23 June 2021

TRENDING

‘2018’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി
CAN NEWS

‘2018’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

27 September 2023
ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ശ്രദ്ധിക്കപ്പെടാതെ പോയ തിരക്കഥാകൃത്തുക്കള്‍
CAN EXCLUSIVE

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ശ്രദ്ധിക്കപ്പെടാതെ പോയ തിരക്കഥാകൃത്തുക്കള്‍

27 September 2023
മികച്ച ഏഷ്യന്‍ താരത്തിനുള്ള അന്തര്‍ദ്ദേശീയ സെപ്റ്റിമ്യൂസ് പുരസ്‌കാരം ടൊവിനോ തോമസിന്
CAN NEWS

മികച്ച ഏഷ്യന്‍ താരത്തിനുള്ള അന്തര്‍ദ്ദേശീയ സെപ്റ്റിമ്യൂസ് പുരസ്‌കാരം ടൊവിനോ തോമസിന്

27 September 2023
നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം തീയേറ്ററുകളിലേക്ക്
CINEMA

നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം തീയേറ്ററുകളിലേക്ക്

26 September 2023
ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും
CAN NEWS

ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും

26 September 2023
അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്നി’ന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി റീച്ച് മ്യൂസിക്

Read More...

ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും

ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും

26 September 2023
അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്നി’ന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി റീച്ച് മ്യൂസിക്

അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്നി’ന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി റീച്ച് മ്യൂസിക്

25 September 2023
സംസ്‌കാരം നാളെ രവിപുരം ശ്മശാനത്തില്‍. പൊതുദര്‍ശനം ടൗണ്‍ ഹാളിലും

സംസ്‌കാരം നാളെ രവിപുരം ശ്മശാനത്തില്‍. പൊതുദര്‍ശനം ടൗണ്‍ ഹാളിലും

25 September 2023
പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷനും എക്‌സ്സോര്‍സിസവുമായി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ട്രെയിലര്‍

പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷനും എക്‌സ്സോര്‍സിസവുമായി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ട്രെയിലര്‍

24 September 2023
‘മധുമൊഴി’ മഹാനടന് ലഭിച്ച ഏറ്റവും നല്ല ജന്മദിന സമ്മാനം

‘മധുമൊഴി’ മഹാനടന് ലഭിച്ച ഏറ്റവും നല്ല ജന്മദിന സമ്മാനം

24 September 2023
വിഷ്ണുമോഹന്റെ ചലച്ചിത്രത്തിന് പേരിട്ടു- ‘കഥ ഇന്നുവരെ’. ബിജുമേനോന്റെ നായിക മേതില്‍ ദേവിക

വിഷ്ണുമോഹന്റെ ചലച്ചിത്രത്തിന് പേരിട്ടു- ‘കഥ ഇന്നുവരെ’. ബിജുമേനോന്റെ നായിക മേതില്‍ ദേവിക

24 September 2023
പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

24 September 2023
‘ടൊവി മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു സാമ്യതയും ARM ല്‍ ഉണ്ടാകില്ല.’ സംവിധായകന്‍ ജിതിന്‍ ലാല്‍

‘ടൊവി മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു സാമ്യതയും ARM ല്‍ ഉണ്ടാകില്ല.’ സംവിധായകന്‍ ജിതിന്‍ ലാല്‍

23 September 2023

VIDEOS

പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷനും എക്‌സ്സോര്‍സിസവുമായി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ട്രെയിലര്‍

പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷനും എക്‌സ്സോര്‍സിസവുമായി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ട്രെയിലര്‍

24 September 2023
നജീം അര്‍ഷാദും ദേവനന്ദയും ആലപിച്ച ‘ഴ’യിലെ രണ്ടാമത്തെ ഗാനം ഇറങ്ങി

നജീം അര്‍ഷാദും ദേവനന്ദയും ആലപിച്ച ‘ഴ’യിലെ രണ്ടാമത്തെ ഗാനം ഇറങ്ങി

9 September 2023
നദികളില്‍ സുന്ദരി യമുനയുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബര്‍ 15 ന് തീയറ്ററുകളിലേക്ക്

നദികളില്‍ സുന്ദരി യമുനയുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബര്‍ 15 ന് തീയറ്ററുകളിലേക്ക്

9 September 2023
ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ട്രെയ്‌ലര്‍

ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ട്രെയ്‌ലര്‍

8 September 2023

CINEMA

നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം തീയേറ്ററുകളിലേക്ക്

നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം തീയേറ്ററുകളിലേക്ക്

26 September 2023
അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്നി’ന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി റീച്ച് മ്യൂസിക്

അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്നി’ന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി റീച്ച് മ്യൂസിക്

25 September 2023
പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷനും എക്‌സ്സോര്‍സിസവുമായി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ട്രെയിലര്‍

പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേഷനും എക്‌സ്സോര്‍സിസവുമായി ‘പാരനോര്‍മല്‍ പ്രൊജക്ട്’ ട്രെയിലര്‍

24 September 2023
വിഷ്ണുമോഹന്റെ ചലച്ചിത്രത്തിന് പേരിട്ടു- ‘കഥ ഇന്നുവരെ’. ബിജുമേനോന്റെ നായിക മേതില്‍ ദേവിക

വിഷ്ണുമോഹന്റെ ചലച്ചിത്രത്തിന് പേരിട്ടു- ‘കഥ ഇന്നുവരെ’. ബിജുമേനോന്റെ നായിക മേതില്‍ ദേവിക

24 September 2023

CAN EXCLUSIVE

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ശ്രദ്ധിക്കപ്പെടാതെ പോയ തിരക്കഥാകൃത്തുക്കള്‍

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ശ്രദ്ധിക്കപ്പെടാതെ പോയ തിരക്കഥാകൃത്തുക്കള്‍

27 September 2023
‘മധുമൊഴി’ മഹാനടന് ലഭിച്ച ഏറ്റവും നല്ല ജന്മദിന സമ്മാനം

‘മധുമൊഴി’ മഹാനടന് ലഭിച്ച ഏറ്റവും നല്ല ജന്മദിന സമ്മാനം

24 September 2023
‘ടൊവി മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു സാമ്യതയും ARM ല്‍ ഉണ്ടാകില്ല.’ സംവിധായകന്‍ ജിതിന്‍ ലാല്‍

‘ടൊവി മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു സാമ്യതയും ARM ല്‍ ഉണ്ടാകില്ല.’ സംവിധായകന്‍ ജിതിന്‍ ലാല്‍

23 September 2023
കാരണവര്‍ സ്ഥാനം നല്‍കി മധുവിനെ മലയാളസിനിമ അട്ടത്തില്‍ എടുത്തുവച്ചുവോ?

കാരണവര്‍ സ്ഥാനം നല്‍കി മധുവിനെ മലയാളസിനിമ അട്ടത്തില്‍ എടുത്തുവച്ചുവോ?

23 September 2023

CAN JYOTHISHAM VIDEOS

Web Stories

ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Aiswarya Lekshmi@PS2 Launch
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema

CAN NEWS

‘2018’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

‘2018’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

27 September 2023
മികച്ച ഏഷ്യന്‍ താരത്തിനുള്ള അന്തര്‍ദ്ദേശീയ സെപ്റ്റിമ്യൂസ് പുരസ്‌കാരം ടൊവിനോ തോമസിന്

മികച്ച ഏഷ്യന്‍ താരത്തിനുള്ള അന്തര്‍ദ്ദേശീയ സെപ്റ്റിമ്യൂസ് പുരസ്‌കാരം ടൊവിനോ തോമസിന്

27 September 2023
ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും

ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും

26 September 2023
സംസ്‌കാരം നാളെ രവിപുരം ശ്മശാനത്തില്‍. പൊതുദര്‍ശനം ടൗണ്‍ ഹാളിലും

സംസ്‌കാരം നാളെ രവിപുരം ശ്മശാനത്തില്‍. പൊതുദര്‍ശനം ടൗണ്‍ ഹാളിലും

25 September 2023
അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം

അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം

22 September 2023
‘ജയിലര്‍’ ഒരു ആവറേജ് സിനിമയെന്ന് രജനി

‘ജയിലര്‍’ ഒരു ആവറേജ് സിനിമയെന്ന് രജനി

19 September 2023
Facebook Twitter Instagram Youtube

About Us

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce.
September 2023
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
« Aug    

Quick Links

Privacy Policy
About Us
Contact
Gallery
Celebrity Videos

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

No Result
View All Result
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

error: Content is protected !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത് Aiswarya Lekshmi@PS2 Launch MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema