സി.ബി.ഐ. ഡയറിക്കുറിപ്പ് 5-ാം ഭാഗം ഏപ്രില്‍ അവസാനം
നാല് ദിവസം മുമ്പാണ് എസ്.എന്‍. സ്വാമി കടവന്ത്രയിലുള്ള മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ പോയത്. മമ്മൂട്ടി വിളിച്ചിട്ട് പോയതായിരുന്നു. ചിലപ്പോള്‍ അങ്ങനെയാണ്, വെറുതെ ഇരിക്കുമ്പോള്‍ മമ്മൂട്ടി സ്വാമിയെ വിളിച്ച് വരുത്തും. ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കും. പുതിയ വീട്ടിലേയ്ക്ക താമസം മാറിയശേഷം സ്വാമിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്.
വീടിനെക്കുറിച്ച് ചോദിച്ചാല്‍ സ്വാമി ഒറ്റവാക്കില്‍ ഉത്തരം പറയും.
‘നല്ല വീട്.’
അവിടെ സ്വാമിയെ ഏറ്റവുമധികം ആകര്‍ഷിച്ച ഇടമേതാണ്?
സംശയമെന്തിരിക്കുന്നു. ബാക്ക് യാര്‍ഡ് തന്നെ. വളരെ മനോഹരമാണ് അവിടുത്തെ ഭൂപ്രകൃതി. എത്ര കണ്ടാലും മതിവരില്ല.
ഹോംതീയേറ്റര്‍ എങ്ങനെയുണ്ട്?
അതിനെ ഹോംതീയേറ്റര്‍ എന്നൊന്നും പറഞ്ഞേക്കല്ലേ, അത് സിനിമാതീയേറ്റര്‍ തന്നെയാണ്. അല്ലെങ്കിലും ഇലക്ട്രോണിക്സ് സംബന്ധമായ കാര്യങ്ങളില്‍ അയാളെ വെല്ലാന്‍ ആരെങ്കിലുമുണ്ടോ?
സി.ബി.ഐ. ഡയറിക്കുറിപ്പും സംസാരവിഷയമായോ?
ഇടയ്ക്ക് അതും കയറിവന്നു. അതിന്റെ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായിരിക്കുകയാണല്ലോ. കഴിഞ്ഞ ജൂണ്‍ ഒന്നാം തീയതി ഷൂട്ടിംഗ് തുടങ്ങാനിരുന്നതാണ്. അപ്പോഴേയ്ക്കും കോവിഡ് എത്തി. ഷൂട്ടിംഗ് പൂര്‍ണ്ണമായും സ്തംഭിച്ചു. മമ്മൂട്ടിയുടെ ഷെഡ്യൂളുകളും മാറിമറിഞ്ഞു. സ്വാഭാവികമായും അത് ഡയറിക്കുറിപ്പിനെയും ബാധിച്ചു.
പുതിയ ഷൂട്ടിംഗ് ഡേറ്റ് കണ്‍ഫേം ആയോ?
ഏപ്രില്‍ അവസാനം അല്ലെങ്കില്‍ മെയ് ആദ്യം. അത് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുപക്ഷേ അതിനുമുമ്പേ ഞങ്ങള്‍ വര്‍ക്ക് തുടങ്ങിയേക്കും. മമ്മൂട്ടി ഇല്ലാത്ത കുറേ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുണ്ട്. അതിനുശേഷം മമ്മൂട്ടി എത്തിയാലും മതി.
താരനിരയില്‍ മാറ്റമുണ്ടാകുമോ?
സ്വാഭാവികമായും ഉണ്ടാകും. ജൂണില്നിന്ന് ഏപ്രിലിലേയ്ക്ക് മാറുമ്പോള്‍ പലര്‍ക്കും ഡേറ്റ് ക്ലാഷുകള്‍ വരാന്‍ ഇടയുണ്ട്. മധു (സംവിധായകന്) കൂടി വന്ന ശേഷമേ അതിനെക്കുറിച്ച് വ്യക്തത കൈവരൂ.
Recent Comments