‘വയലി’ എന്നത് വയലിന്റെ അമ്മദേവതയുടെ പേരാണ്. ഈ പേരിൽ ഒത്തുചേർന്ന ആറങ്ങോട്ടുകരയിലെ നാടൻ പാട്ടുകാരുടെയും മുളവാദ്യകലാകാരന്മാരുടെയും പ്രാദേശിക കലാരൂപങ്ങളുടെയും ഒരു കൂട്ടയ്മയാണ് വയലി. കലാകാരന്മാരുടെ ഗ്രാമമാണ് ആറങ്ങോട്ടുകര. പാരമ്പര്യ തൊഴിലുകളിൽ മുഴുകി ജീവിക്കുന്ന ഒരുപാടു ശുദ്ധഗ്രാമീണരാണ് ഇവിടുത്തെ ഭൂരിഭാഗം മനുഷ്യരും. ഗ്രാമനന്മകളുടെ ചിഹ്നങ്ങൾ ഉള്ളിലും പുറത്തും സൂക്ഷിക്കുന്ന ഒരു സമൂഹം. അവരിൽ നാടൻപാട്ടുകാരുണ്ട്, തെയ്യക്കോലം കെട്ടുന്നവരുണ്ട്, കൊത്തുപണിക്കാരുണ്ട്, ആശാരിമാരുണ്ട്, മൂശാരിമാരുണ്ട്, ചിത്രകാരന്മാരുണ്ട്, അഭിനേതാക്കളുണ്ട്, കർഷകരുമുണ്ട്.
അലിഫ് ഷാ രചനയും സംവിധാനവും നിർവഹിച്ച്, ‘ദി സ്മെൽ ഓഫ് റെയിൻ’ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ മതിര നിർമിക്കുന്ന ‘വയലി’യുടെ ചിത്രീകരണം കർണാടകയിലെ ഹംപിയിലും ഷൊർണൂരിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.
മുബഷിർ പട്ടാമ്പി, ഷബീർ തുറക്കൽ, അഭിലാഷ് കുമ്പിടി, സജി മലർ, എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ശരത്, അച്യുതാനന്ദൻ, അലിഫ്, ഇന്ദിര, മന്യ, രാമകൃഷ്ണൻ, വേലായുധൻ, വിനോദ്, കെ. കെ , പ്രദീപ്, കുട്ടൻ, ഗോപാലൻ, തുടങ്ങിയ കലാകാരന്മാർക്കൊപ്പം 2013 ൽ മികച്ച രണ്ടാമത്തെ നടനുള്ള സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ അശോക് കുമാറും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ക്രീയേറ്റീവ് ഡയറക്ടർ വിജേഷ് ആർ മാലിക്, കാസ്റ്റിങ്, സഹസംവിധാനം അസീസ് പെരിങ്ങോട്, ചമയം സുന്ദരൻ ചെട്ടിപ്പടി, എഡിറ്റിംഗ് വിപിൻ, പ്രൊഡക്ഷൻ മാനേജർ സനൂപ് എന്നിവരാണ് അണിയറ പ്രവർത്തകർ.
Recent Comments