ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്നു. രജപുത്ര വിഷ്വല്‍മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രജപുത്ര നിര്‍മ്മിക്കുന്ന 14-ാമത്തെ ചിത്രവും മോഹന്‍ലാലിനൊപ്പമുള്ള രണ്ടാമത്തെ ചലച്ചിത്രവുമാണ്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രവും. തന്റെ പുതിയ നിര്‍മ്മാണ സംരംഭവത്തെക്കുറിച്ച് രഞ്ജിത്ത് കാന്‍ ചാനല്‍ മീഡിയയുമായി സംസാരിക്കുന്നു.
‘ഒരു വര്‍ഷത്തിലേറെയായി ഈ പ്രൊജക്ടിനൊപ്പം കൂടിയിട്ട്. നവാഗതനായ കെ.ആര്. സുനിലിന്റേതാണ് കഥ. കഥ ആദ്യംതന്നെ ലാലേട്ടന് ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് പല ചര്‍ച്ചകളും നടന്നു. ഒടുവില്‍ രണ്ട് ദിവസം മുമ്പാണ് ലാലേട്ടന് ഇത് സംബന്ധിച്ച് സ്ഥിരീകരണം പറഞ്ഞത്. ടൈറ്റില്‍ ആയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ രണ്ടാംവാരം ആരംഭിക്കും. തൊടുപുഴയാണ് ലൊക്കേഷന്‍.’ രഞ്ജിത്ത് തുടര്‍ന്നു.
‘കെ.ആര്. സുനിലിന്റേതാണ് കഥയെങ്കിലും തിരക്കഥയും സംഭാഷണവും എഴുതുന്നത് തരുണ്‍മൂര്‍ത്തിയും കൂടി ചേര്‍ന്നാണ്. എന്റെ മകള്‍ അവന്തിക രഞ്ജിത്താണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ഗോകുല്‍ദാസും മേക്കപ്പ് പട്ടണം റഷീജും കോസ്റ്റ്യൂമര്‍ സമീറാ സനീഷുമാണ്. ഡിക്സന് പൊഡുത്താസാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. കൂടുതല്‍ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.’ എം. രഞ്ജിത്ത് പറഞ്ഞു.
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Recent Comments