നടനും നിര്‍മ്മാതാവുമായ വിഷ്ണു മഞ്ജുവിന്റെ സ്വപ്നപദ്ധതിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗാണ് ചിത്രത്തിന്റെ സംവിധായകന്. സ്റ്റാര്‍ പ്ലസിനുവേണ്ടി ഒരുക്കിയ മഹാഭാരത് സീരീസിന്റെ സംവിധായകനാണ് മുകേഷ് കുമാര്‍ സിംഗ്. പ്രഭാസിനെയാണ് കണ്ണപ്പയിലെ കേന്ദ്രകഥാപാത്രമായി ആദ്യം അവതരിപ്പിച്ചത്. ഇപ്പോള്‍ ഇതാ മോഹന്‍ലാലും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് ടോളിവുഡിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
![](https://www.canchannels.com/wp-content/uploads/2023/09/Vishnu-Manchu-Mohanlal.jpg)
മണി ശര്‍മ്മയും സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കൂടുതല്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
Recent Comments