വിനീത് ശ്രീനിവാസന് ഒരുക്കുന്ന പുതിയ ചിത്രം ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണ്‍ നീലകണ്ഠന്റെ വേഷമാണ് പ്രണവ് കൈകാര്യം ചെയ്യുന്നത്. ശര്‍മിളയായി കല്യാണി യും ചിത്രത്തില്‍ എത്തുന്നു. ദര്‍ശന രാജേന്ദ്രനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ഗാനങ്ങള്‍ക്കും ടീസറിനും വലിയ പ്രേക്ഷകപിന്തുണ ലഭിച്ചിരുന്നു. 15 ഗാനങ്ങളുള്ള ചിത്രത്തിലെ പുതിയതായി പുറത്തിറങ്ങിയ മൂന്നാമത്തെ ഗാനവും ശ്രദ്ധ നേടുകയാണ്. ‘ഒണക്ക മുന്തിരി’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനും ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയുമാണ് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നത്, കല്യാണിയും പ്രണവുമാണ് വീഡിയോയില്‍ ഉള്ളത്. സംഗീതം ഒരുക്കിയത് ഹിഷാം അബ്ദുള്‍ വഹാബാണ്.
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Recent Comments