പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കന്നഡ ഹാസ്യ നടനും അവതാരകനുമായ ഡാനീഷ് സെയ്താണ്.
Mr. നാഗ്സ് എന്ന ഹാസ്യ കഥാപാത്രത്തിനെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂറിന് വേണ്ടി അവതരിപ്പിച്ചാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. ഇപ്പോള്‍ മലൈക്കോട്ടൈ വാലിബന്റെ ഡബ്ബിങ്ങ് താന്‍ പൂര്‍ത്തിയാക്കി എന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഡാനിഷ്. സിനിമയുടെ നാല് ഭാഷകളിലേക്കാണ് വാലിബന് വേണ്ടി ശബ്ദം കൊടുത്തതെന്നും താരം പറയുന്നു.
Just completed my dub for #MalaikottaiVaaliban in 4 languages 🤙 Getting psyched for release day! 🤠 25th Jan it is! What a journey it’s been with this family of supremely creative and talented humans.
— Danish Sait (@DanishSait) January 4, 2024
സര്‍ഗാത്മതയുള്ള കഴിവുറ്റ ഒരുകൂട്ടം മനുഷ്യരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡാനിഷ് കൂട്ടി ചേര്‍ത്തു. മലൈക്കോട്ടൈ വാലിബനില്‍ ഡാനിഷ് അവതരിപ്പിക്കുന്ന കഥാപാത്രം ഉള്‍പ്പെട്ട പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഹാസ്യമില്ലാത്ത ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതെന്നും ഡാനിഷ് മുമ്പ് പറഞ്ഞിരുന്നു.
ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും മലൈക്കോട്ടൈ വാലിബനില്‍ അണിനിരക്കുന്നുണ്ട്.ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വഹിച്ചിരിക്കുന്നത്.
Recent Comments