അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച യുവ് എന്ന ആല്‍ബത്തിലെ ‘നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്ന് പാടാം’ എന്ന ഗാനത്തിലൂടെയാണ് ശ്രീജിത്ത് ഇടവനയെ സംഗീതപ്രേമികള്‍ ആദ്യമായി തിരിച്ചറിയുന്നത്. നവീന്‍ മാരാര്‍ എഴുതിയ ആ ഗാനത്തിന് ഈണം പകര്‍ന്നത് ശ്രീജിത്ത് ഇടവനയും സച്ചിനും ചേര്‍ന്നായിരുന്നു. പിന്നീട് ശിക്കാരി ശംഭു, മധുരനാരങ്ങ, തിരിമാലി തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ സംഗീതസംവിധായകനായി. താരം പതിപ്പിച്ച കൂടാരം, കാതല്‍ എന്‍ കവിയെ, മെല്ലെ വന്നു കൊഞ്ചിയോ തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ അദ്ദേഹം സംഗീതരംഗത്ത് കയ്യൊപ്പ് ചാര്‍ത്തി. സംഗീതം പോലെതന്നെ ശ്രീജിത്തിന്റെ പാഷനായിരുന്നു സംവിധാനവും. സംഗീതസംവിധായകന് എന്ന നിലയില്‍ ലഭിച്ച ആത്മവിശ്വാസമാണ് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ശ്രീജിത്തിന് പ്രചോദനമായതും. ശ്രീജിത്ത് ആദ്യമായി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സിക്കാഡ. അട്ടപ്പാടി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഒരേസമയം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിക്കാഡയുടെ ടൈറ്റില്‍ ലോഞ്ചും പോസ്റ്റര്‍ പ്രകാശനവും നടന് ടൊവിനോ തോമസ് കൊച്ചിയില്‍ നിര്‍വ്വഹിച്ചു.
സിക്കാഡയുടെ സംഗീത സംവിധായകനും ശ്രീജിത്ത് ഇടവനയാണ്. നാല് ഭാഷകളിലും വെവ്വേറെ സംഗീതമാണ് ശ്രീജിത്ത് നല്‍കിയിരിക്കുന്നത്. മലയാളത്തില്മാത്രം ആറ് ഗാനങ്ങളുണ്ട്. മലയാളത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് വിവേക് മുഴകുന്നാണ്.
ഒരു സര്‍വവൈവല്‍ ത്രില്ലറാണ് സിക്കാഡ. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കുശേഷം രജിത് മേനോന് പ്രധാന കഥാപാത്രമാകുന്ന മലയാള ചിത്രംകൂടിയാണ് ഇത്. രജിത്തിന്റെ തിരിച്ചുവരവിനും സിക്കാഡ സാക്ഷ്യംവഹിക്കും. 2018, തലൈനഗരം 2 ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും കരുത്തുറ്റ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗായത്രി മയൂരയാണ് നായിക.
തീര്ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോനും, ഗോപകുമാറും ചേര്‍ന്നാണ് സിക്കാഡ നിര്‍മിക്കുന്നത്. നവീന്‍ രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്. ഗാനരചന വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി ആഡ് ലിന് സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍ സുജിത് സുരേന്ദ്രന്. ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ എസ്.എ. സ്റ്റുഡിയോ കലാസംവിധാനം ഉണ്ണി എല്‍ദോ. കോസ്റ്റ്യൂംജെസിയ ജോര്‍ജ്, നൃത്തസംവിധാനംറ്റീഷ്യ , മേക്കപ്പ് ജീവ. കോപ്രൊഡ്യൂസര്‍ ശ്രീനാഥ് രാമചന്ദ്രന്, കെവിന് ഫെര്‍ണാണ്ടസ്, സല്മാന് ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന് ലൈന്‍ പ്രൊഡ്യൂസര്‍ ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. പ്രേക്ഷകരില്‍ ആകാംക്ഷയും ആവേശവും സൃഷ്ടിക്കുന്ന സിക്കാഡയുടെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്. പിആര്‍ഒ എ.എസ്. ദിനേശ് സ്റ്റില്‍സ് അലന് മിഥുന് , പോസ്റ്റര്‍ ഡിസൈന്മഡ് ഹൗസ്.
Recent Comments