മണിരത്‌നം സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ മാത്രമേ കമല്‍ഹാസന്‍ അഭിനയിച്ചിട്ടുള്ളൂ. അത് നായകനാണ്. 1987 ലാണ് നായകന്‍ പ്രദര്‍ശനത്തിനെത്തിയത്. 35 വര്‍ഷങ്ങള്‍ക്കിപ്പുറം മണിരത്‌നവും കമലും ഒന്നിക്കുകയാണ്. കമല്‍ഹാസന്റെ 234-ാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 ജനുവരി ആദ്യം തുടങ്ങും.
ഇന്ത്യയിലെ എട്ട് ഭാഷാ ചിത്രങ്ങളില്‍നിന്നുള്ള താരങ്ങളെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു. ഇതിന്റെ ഭാഗമായി മലയാളത്തില്‍നിന്ന് മണിരത്‌നം കണ്ടെത്തിയത് ദുല്‍ഖര്‍ സല്‍മാനെയാണ്. പാന്‍ ഇന്ത്യന്‍ താരമെന്ന വളര്‍ന്നുകൊണ്ടിരിക്കുന്ന ദുര്‍ഖറിനെ സംബന്ധിച്ചിടത്തോളം ഈ പ്രൊജക്ടിന് പ്രാധാന്യം ഏറെയാണ്. ഓ കാതല്‍ കണ്‍മണിയാണ് ദുല്‍ഖര്‍ അഭിനയിച്ച മണിരത്‌നം ചിത്രം. എന്നാല്‍ ഉലകനായകന്‍ കമല്‍ഹാസനോടൊപ്പം ആദ്യമാണ്. ശക്തമായ ഒരു കഥാപാത്രമാണ് മണിരത്‌നം ദുല്‍ഖറിനായി നീക്കിവച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. കമല്‍-മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകാന്‍ വെട്രിമാരന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഒരു തമിഴ് ചിത്രം ദുല്‍ഖര്‍ ഒഴിവാക്കിയതായിട്ടാണ് അറിയുന്നത്.
ജയംരവി, നാസര്‍, തൃഷ എന്നിവരാണ് മണിരത്‌നം ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട മറ്റ് താരങ്ങള്‍. ചിമ്പുവും പരിഗണനയിലുണ്ട്. പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ല.
പൊന്നിന്‍ സെല്‍വത്തിന്റെ ലോഞ്ചിംഗ് ഫങ്ഷനില്‍ വച്ചാണ് മണിരത്‌നത്തിന്റെ സിനിമയില്‍ താന്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം കമല്‍ വെളിപ്പെടുത്തിയത്. മണിരത്‌നത്തിന്റെ ആദ്യ ചിത്രത്തിലൂടെതന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കമല്‍ഹാസനെ തേടിയെത്തിയിരുന്നു. മികച്ച ഛായാഗ്രാഹകനും (പി.സി. ശ്രീറാം), കലാസംവിധായകനു (തോട്ടാ ധരണി)മുള്ള ദേശീയ പുരസ്‌കാരവും ‘നായകന്‍’ നേടി.
Recent Comments