മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പല തരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. സര്‍ക്കാരില്‍നിന്നും മേലധികാരികളില്‍നിന്നും ലാഭം ഉണ്ടാകും. മനസ്സിന് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങള്‍ കേള്‍ക്കുവാനിടവരും. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ധാരാളം യാത്ര ചെയ്യുവാനുള്ള അവസരം വന്നുചേരും. വിവാഹത്തിന് അനുകൂല സമയമല്ല. സ്വര്‍ണ്ണം, വെള്ളി, ഭൂമി എന്നിവയുടെ ക്രയവിക്രയംകൊണ്ട് ലാഭം വന്നുചേരും. കൃഷിഭൂമിയില്‍ നിന്നും പലതരത്തിലുള്ള സാധനങ്ങള്‍ ലഭിക്കും. പൂര്‍വ്വികമായി ലഭിച്ച ധനം കള്ളന്മാരാല് അപഹരിക്കപ്പെടുവാന് സാധ്യതയുണ്ട്. രക്തം കോപിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. പൂര്‍വ്വികമായി ലഭിച്ച ഭൂമി, സ്വര്‍ണ്ണം എന്നിവയ്ക്കും നാശം വരുവാന്‍ സാധ്യതയുണ്ട്. സ്വജനങ്ങളുമായി വിരോധത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് വിചാരിക്കുന്ന ഫലം ലഭിക്കുകയില്ല. രത്നവ്യാപാരത്തില്നിന്നും ധനലാഭം ഉണ്ടാകും.
ദോഷശാന്തിക്കായി ദേവീപാരായണം നടത്തുക. സര്‍പ്പദൈവങ്ങള്‍ക്ക് വഴിപാട് നടത്തുക. ദേവിക്ക് നെയ്യ് വിളക്ക്, കടുംപായസം, ഉടയാട, മാല, കാണിക്ക എന്നിവ സമര്‍പ്പിക്കുക. ശാസ്താവിന് നീരാജനം നടത്തുന്നതും ശ്രേയസ്കരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ഭൂമി, സ്വര്‍ണ്ണം എന്നിവ വാങ്ങുവാന്‍ അവസരം വന്നുചേരും. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. സൈനികവിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. പലതരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. മനസ്സിന് തൃപ്തികരമല്ലാത്ത ജോലിയില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സന്താനങ്ങളില്‍നിന്നും പലവിധത്തിലുള്ള വിഷമതകള്‍ അനുഭവവേദ്യമാകും. കൃഷി ചെയ്യുന്നവര്‍ക്ക് അത്ര നല്ല സമയമല്ല. ജലഭീതിയുണ്ടാകുവാന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. പൂര്‍വ്വികമായ ധനത്തിന് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ശാരീരികസുഖം കുറവായിരിക്കും. പലരോടും നിന്ദ്യമായ വാക്കുകള്‍ പ്രയോഗിക്കുവാന്‍ ഇടയുണ്ട്. അതുമൂലം മുതിര്‍ന്ന ജനങ്ങള്‍ക്ക് മനോദുഃഖം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ശ്രേയസ്സിനായി ദേശദേവാലയദര്ശനം, നരസിംഹക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്, സര്‍പ്പദൈവങ്ങള്‍ക്ക് വഴിപാട്, വിഷ്ണുവിന് പാല്‍പ്പായസം, ശിവന് ജലധാര എന്നിവ നടത്തുക.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
പലതരത്തിലുള്ള സഹായങ്ങള്‍ വന്നുചേരും. പൂര്‍വ്വാര്‍ജ്ജിതമായ ധനത്തിനും സ്വത്തിനും അഭിവൃദ്ധിയുണ്ടാകും. നന്നായി ചെയ്യാന്‍ സാധിക്കും എന്നുകരുതുന്ന കാര്യങ്ങള്‍പോലും വിചാരിക്കുന്ന രീതിയില്‍ ചെയ്യാന്‍ സാധിക്കില്ല. എടുത്തുചാട്ടം കാരണം പലവിധത്തിലുള്ള അപകടങ്ങളില്‍ ചെന്ന് ചാടുവാന്‍ ഇടയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ സ്നേഹവും ഐക്യതയും ഉണ്ടാകും. സഹോദരങ്ങളില്‍നിന്നും സഹായം വന്നുചേരും. സൈനികവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ജോലിയില്‍ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവരും. പലവിധത്തില്‍ ഉള്ള ദുഃഖങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സര്‍ക്കാരില്‍നിന്നും പലവിധത്തിലുള്ള നേട്ടങ്ങള്‍ കരസ്ഥമാക്കും. ജോലിയില്‍ സ്ഥാനഭ്രംശം സംഭവിക്കാന്‍ ഇടയുണ്ട്. മരണഭയം മനസ്സിനെ അലട്ടും. വാതം, പിത്തം എന്നിവ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. നേത്രരോഗം എന്നിവയ്ക്കും സാധ്യതയുണ്ട്.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ജലധാര, ഭസ്മാഭിഷേകം, നാഗദൈവങ്ങള്‍ക്ക് നൂറും പാലും, നെയ്യ് വിളക്ക് എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
വസ്തു, വാഹനം, സ്വര്‍ണ്ണം എന്നിവ വാങ്ങുവാനുള്ള അവസരം വന്നുചേരും. പഴയ വീട് മോടിപിടിപ്പിക്കാനുള്ള അവസരം വന്നുചേരും. പലവിധത്തിലുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ ഇടവരും. വിവാഹത്തിന് അനുയോജ്യസമയമാണ്. പൂര്‍വ്വികമായ സ്വത്തില്‍നിന്നും ലാഭം ഉണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വന്നുചേരും. വാഹനം, നാല്ക്കാലി എന്നിവയില്‍നിന്നും ലാഭം വന്നുഭവിക്കും. ദുര്ബുദ്ധികൊണ്ട് കൈയില്‍ വരുന്ന ഭാഗ്യങ്ങള്‍ തട്ടിമാറ്റുവാന്‍ സാധ്യതയുണ്ട്. കര്‍ണ്ണരോഗം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ദാനധര്‍മ്മങ്ങള്‍ ചെയ്യുവാന്‍ അവസരം വന്നുചേരും. ഇരുമ്പ് സാധനങ്ങള്‍ എന്നിവ ലഭിക്കുവാന്‍ അവസരം ഉണ്ടാകും. സന്താനങ്ങള്‍ വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. സ്വജനങ്ങളുമായി വസ്തുവിന്റെ മേല്‍ തര്‍ക്കം ഉണ്ടാകുവാനുള്ള ഇടയുണ്ട്. വിദേശത്ത് ജോലി ലഭിക്കുവാന്‍ ഇടയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമല്ല. പുതിയ പ്രേമം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ധര്മ്മദൈവക്ഷേത്രത്തില് പോയി കുളിച്ച് തൊഴണം. ദേശദേവന് യഥാശക്തി വഴിപാട് നടത്തുകയും ശനിയാഴ്ച ശാസ്താവിന് നീരാജനം നടത്തുകയും വേണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
പലതരത്തില്‍ സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. പുതിയ വാഹനം കരസ്ഥമാക്കും. പുതിയ സമ്പാദ്യശീലം തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. സന്താനങ്ങള്‍ നിമിത്തം വളരെയധികം സന്തോഷം അനുഭവവേദ്യമാകും. നടത്തിക്കൊണ്ടിരിക്കുന്ന ആചാരങ്ങള്‍ക്ക് മുടക്കം വരും. ജലജീവികളില്നിന്നും ആക്രമണം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വാതം കോപിച്ചുള്ള രോഗങ്ങള്‍ക്ക് ഇടയുണ്ട്. തസ്ക്കരഭയം, അഗ്നിഭയം എന്നിവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പലതരത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം പലവിധത്തിലുള്ള അപമാനങ്ങള്‍ക്ക് ഇടയുണ്ട്. പ്രേമബന്ധം വേര്‍പിരിയാന്‍ സാധ്യതയുണ്ട്. വെള്ളി, സ്വര്‍ണ്ണം എന്നിവ നഷ്ടപ്പെട്ട് പോകുവാന്‍ ഇടയുണ്ട്. പലതരത്തിലുള്ള ഭാഗ്യഹാനികള് അനുഭവവേദ്യമാകാന്‍ ഇടയുണ്ട്. ജോലിയില്‍നിന്നും ഒരു മാറ്റം ലഭിക്കുവാന്‍ ഇടയുണ്ട്. പലതരത്തിലുള്ള വസ്തുക്കള്‍ ലഭിക്കുവാന്‍ ഇടയുണ്ട്. ധനം, വാഹനം എന്നിവ കൈവരിക്കും.
ശ്രേയസ്സിനായി നിത്യവും നാമജപം, ഭാഗവതപാരായണം, വിഷ്ണുസഹസ്രനാമജപം എന്നിവ ചെയ്യുക. വിദ്യാഗോപാലമന്ത്രാര്‍ച്ചന വിഷ്ണുവിന് നടത്തുന്നത് ഗുണകരമായിരിക്കും. സുബ്രഹ്മണ്യസ്വാമിക്ക് യഥാശക്തി വഴിപാട് നടത്തുക.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
പലതരത്തിലുള്ള വിജയങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പല സാധനങ്ങളും കളഞ്ഞ് കിട്ടുവാനുള്ള സാധ്യതയുണ്ട്. സ്വര്‍ണ്ണം, ഭുമി സംബന്ധമായ കച്ചവടങ്ങളില്നിന്നും പലതരത്തിലുള്ള ലാഭങ്ങള്‍ കൈവരിക്കും. കുടുംബത്തില്‍ ചെറിയ രീതിയില്‍ കലഹപ്രവണതകള് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. പല പിണക്കങ്ങളും രമ്യതയില്‍ എത്തും. പല കാര്യങ്ങളിലും സത്കീര്‍ത്തി ഉണ്ടാകും. സംഗീത, കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം വന്നുചേരും. വീട്ടിലെ മൃഗങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. വിദേശയാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഊഹക്കച്ചവടങ്ങളില്‍നിന്നും ലാഭം വന്നുചേരും. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ദോഷപരിഹാരമായി ഗണപതിക്ഷേത്രത്തില്‍ അഷ്ടദ്രവ്യഗണപതിഹോമം നടത്തുക. ദേശദേവനെ നിത്യം പ്രാര്‍ത്ഥിക്കണം. സന്ധ്യാനാമം ജപിക്കണം. മഹാദേവന് യഥാശക്തി വഴിപാട് നടത്തണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ആരോഗ്യപരമായി അനുകൂലസമയമാണ്. സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും കൃഷിക്കാര്‍ക്കും അനുകൂലസമയമാണ്. വ്യാപാലമേഖലയിലുള്ളവര്ക്ക് അധികലാഭം ഉണ്ടാകും. പഴയ വാഹനങ്ങള്‍ വീണ്ടും പുതുക്കിയെടുക്കും. മാതാവിന്റെ ഗൃഹം മോടിപിടിപ്പിക്കാനുള്ള അവസരം വന്നുചേരും. ധര്മ്മവൃത്തികള്ക്ക് നാശം ഭവിക്കും. സന്താനങ്ങള്‍ വീട്ടിലേയ്ക്ക് മടങ്ങിവരും. വളരെകാലമായി ചികിത്സ ചെയ്തിരുന്ന രോഗത്തിന് ശമനം വരും. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. മരണഭീതി, അഗ്നിഭയം എന്നിവയുണ്ടാകുവാനുള്ള സാധ്യതയുണ്ട്. ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകും. സ്ഥാനക്കയറ്റം, അധികാരം എന്നിവയ്ക്ക് സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രത്തില് വഴിപാട് നടത്തുക. ഭദ്രകാളിക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി നടത്തുക. സര്‍പ്പദൈവങ്ങള്‍ക്ക് നൂറുംപാലും നടത്തുന്നത് ഗുണകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പല കാര്യങ്ങളിലും ബുദ്ധിപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. വിവാഹത്തിന് അനുകൂലസമയമല്ല. പശുക്കള്‍ നിമിത്തം ധനലാഭം ഉണ്ടാകും. സ്വര്‍ണ്ണം, രത്നം എന്നിവയുടെ കച്ചവടം നടത്തുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന കേസ് തര്‍ക്കങ്ങള്‍ക്ക് വിപരീതഫലം ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവരും. നാല്ക്കാലികള് നിമിത്തം പവധിത്തിലുള്ള ധനലാഭം ഉണ്ടാകും. അഭീഷ്ടകാര്യസിദ്ധിയും ഉണ്ടാകും. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. ദാസന്മാര്ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. വാഹനം, വീട് എന്നിവയ്ക്കുവേണ്ടി തര്‍ക്കം ഉണ്ടാകും. സന്താനങ്ങള്‍ക്ക് രോഗാരിഷ്ടത ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സൈനിക വിഭാഗത്തില്‍ ജോലി അനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് യാത്രയ്ക്ക് താമസം അനുഭവപ്പെടും. ആയുധംകൊണ്ട് മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ശ്രേയസ്സിനായി സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട് നടത്തുക. മാല, അര്‍ച്ചന, കാണിക്ക എന്നിവയും സമര്‍പ്പിക്കണം. ശാസ്താവിന് നീരാജനം നടത്തുകയും വേണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ധനപരമായി ഉയര്‍ച്ച ഉണ്ടാകും. പുതിയ വാഹനം വാങ്ങുവാനുള്ള അവസരം വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. കുടുംബത്തില്‍ പലവിധത്തിലുള്ള സന്തോഷം വന്നുചേരും. വിദേശത്ത് പോകുവാനുള്ള അവസരം വന്നുചേരും. മാതൃകുടുംബത്തില്നിന്നുള്ള സ്വത്തില്‍നിന്നും ലാഭം ഉണ്ടാകും. സുഹൃത്തുക്കളില്‍നിന്നും വഞ്ചന, ചതി എന്നിവ അനുഭവവേദ്യമാകും. സര്‍ക്കാരില്‍നിന്നും പലവിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കും. കുടുംബത്തിലെ മുതിര്‍ന്ന ജനങ്ങള്‍ക്ക് രോഗാരീഷ്ടതയുണ്ടാകും. പൂര്വ്വപുണ്യങ്ങള്ക്ക് ക്ഷയം സംഭവിക്കാന്‍ സാധ്യതയുണ്ട്. ശത്രുക്കളില്‍നിന്നും പലവിധത്തിലുള്ള ദുഃഖങ്ങള്‍ വന്നുചേരും. കള്ളന്മാരില്നിന്നും പലവിധത്തിലുള്ള ദുഃഖങ്ങള്‍ അനുഭവവേദ്യമാകും. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വിഷദൃഷ്ടിയുണ്ടാകുക, വാതം, പിത്തം സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ പോയി ജലധാര, രുദ്രാഭിഷേക, ഭദ്രകാളി ക്ഷേത്രത്തില്‍ പോയി അര്‍ച്ചന, മാല, വിളക്ക്, കാണിക്ക എന്നിവ സമര്‍പ്പിക്കുക.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ഭൂമി സംബന്ധമായ കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. ഒരുപാട് യാത്രകള്‍ ചെയ്യുവാനുള്ള അവസരം വന്നുചേരും. വാഹനം, വസ്ത്രം എന്നിവയില്‍നിന്നും ലാഭം കൈവരിക്കും. ഇരുമ്പ് സാധനങ്ങള്‍ ലഭിക്കും. സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍നിന്നും ലാഭം കൈവരിക്കും. നാല്‍ക്കാലികളെ വാങ്ങുവാന്‍ ഇടവരും. അതില്‍നിന്നും ലാഭം കൈവരിക്കും. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. യുവാക്കള്‍ക്ക് വിരഹദുഃഖം അനുഭവിക്കാനിടയുണ്ട്. വിദേശയാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പലവിധത്തിലുള്ള ഭൂമിനാശം അനുഭവപ്പെടും. സന്താനങ്ങള്‍ വേറെ സ്ഥലത്തോട്ട് പോകുന്നതിന്റെ മനോദുഃഖം അനുഭവപ്പെടും. വിവാഹത്തിന് അനുയോജ്യമല്ല. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. പല കാര്യങ്ങളും വിചാരിച്ച രീതിയില്‍ നടക്കില്ല. ഉദരരോഗം, നേത്രരോഗം എന്നീ രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. രാഷ്ട്രീയത്തിലും സൈനിക വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.
ശ്രേയസ്സിനായി വിഷ്ണുക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തുക. ശാസ്താവിന് നീരാജനം, നീലപ്പട്ട്, നെയ്യ് എന്നിവ സമര്‍പ്പിക്കുക. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസം നടത്തുക.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ആരോഗ്യപരമായി അനുകൂലമായ സമയമാണ്. പല കാര്യങ്ങളിലും വിജയം ഭവിക്കും. ജോലിസ്ഥലത്ത് പലരീതിയിലുള്ള കീര്ത്തികള് ലഭിക്കും. പഠിച്ച വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടവരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. വാഗ്വാദം നിമിത്തം പലവിധത്തിലുള്ള കലഹങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ലഭിക്കുമെന്ന് കരുതിയിരുന്ന സഹായങ്ങള്‍ ലഭിക്കാതെ വരാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് അനുയോജ്യമായ സമയമല്ല. അഗ്നിഭയം, തസ്ക്കരഭയം എന്നിവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. ഫാക്ടറിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഗ്നിഭീതി, ഇരുമ്പ് സാധനങ്ങള്‍ കൊണ്ടുള്ള മുറിവുകള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. രാഷ്ട്രീയത്തിലും സൈനികവിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനാശം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ശത്രുക്കളില്‍നിന്നും പലതരത്തിലുള്ള പീഡകള്‍ അനുഭവിക്കാന്‍ ഇടയുണ്ട്. സ്ഥാനമാനത്തിന് സാധ്യതയുണ്ട്. വാതം, പിത്തം എന്നിവ കോപിച്ചുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
ദോഷപരിഹാരമായി ശാസ്താവിന് വഴിപാട് നടത്തുക. വിഷ്ണുസഹസ്രനാമം ജപിക്കണം. വിദ്യാര്‍ത്ഥികള്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തുക. ദുര്ഗ്ഗാക്ഷേത്രത്തില് പുഷ്പാഞ്ജിലി, അര്‍ച്ചന, കാണിക്ക എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
പലകാര്യങ്ങളും നേടിയെടുക്കുവാന്‍ അവസരം വന്നുചേരും. ഭാഗ്യങ്ങള്‍ എല്ലാം ഒരു മന്ദഗതിയിലായിരിക്കും. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് വീഴ്ച പറ്റുവാന്‍ ഇടയുണ്ട്. വാഹനങ്ങളില്‍നിന്നും ലാഭം കൈവരിക്കും. പുതിയ പ്രേമബന്ധങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. സ്വര്‍ണ്ണം മുതലായവ കിട്ടുവാനുള്ള അവസരം ഉണ്ടാകും. കൃഷിക്കാര്‍ക്ക് അനുകൂലസമയമാണ്. കള്ളന്മാര് നിമിത്തം മനോദുഃഖങ്ങള്‍ അനുഭവവേദ്യമാകും. ശത്രുഭീതി, അഗ്നിഭീതി, തസ്ക്കരഭീതി തുടങ്ങിയ ഭീതി മനസ്സിനെ അലട്ടും. സുഖങ്ങള്‍ കുറഞ്ഞിരിക്കും. സന്താനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാത്ത ഒരു അവസ്ഥ വന്നുചേരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പലവിധത്തിലുള്ള ബന്ധനാവസ്ഥകള് അനുഭവവേദ്യമാകും. ശത്രുക്കളില്‍ നിന്നുള്ള പലവിധത്തിലുള്ള ദ്രോഹങ്ങള്‍ അനുഭവവേദ്യമാകും. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്.
പരിഹാരമായി പാര്‍വ്വതി ദേവിക്ക് പുഷ്പാഞ്ജലി നടത്തുക. ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈവെണ്ണ, തുളസിമാല, അര്‍ച്ചന, കാണിക്ക എന്നിവ നടത്തുക. ദുര്‍ഗ്ഗാദേവിക്ക് ഭാഗ്യസൂക്താര്‍ച്ചന നടത്തുക.
Recent Comments