മലയാളസിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കൊച്ചി ക്രൗണ്‍ പ്ലാസയില്വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ മുതല്ക്കുതന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ മണ്ണിലേയ്ക്ക് ഇറങ്ങിവന്ന പ്രതീതി ഉണര്‍ത്തിയിരുന്നു. കൃത്യം 11 മണിക്കുതന്നെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 312 അംഗങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിന്റെ ഫലം വൈകുന്നേരം 5 മണിയോടെ പ്രഖ്യാപിക്കുകയുണ്ടായി.
പ്രസിഡന്റായി മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബു, ജോയിന്റ് സെക്രട്ടറിയായി ജയസൂര്യ, ട്രഷററായി സിദ്ധിക്കും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രണ്ട് വൈസ് പ്രസിഡന്റുമാരുടെയും പതിനൊന്ന് എക്സിക്യൂട്ടീവ് മെമ്പര്‍മാരുടെയും തെരഞ്ഞെടുപ്പായിരുന്നു ഇന്ന് നടന്നത്.
ശ്വേതാമേനോനും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റുമാരായും ബാബുരാജ് ജേക്കബ്ബ്, ലാല്‍, ലെന, മഞ്ജുപിള്ള, ടിനിടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്, രചന നാരായണന്‍കുട്ടി, വിജയ് ബാബു, സുധീര്‍ കരമന, സുരഭി ലക്ഷ്മി എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും അമ്മയുടെ പുതിയ ഭരണസമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പുതിയ ഭരണസമിതി പതിവുപോലെതന്നെ എല്ലാ കാര്യങ്ങളും വിജയകരമാക്കുവാന്‍ വേണ്ട പ്രയത്നം എല്ലാവരില്‍നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷ പ്രസിഡന്റായ മോഹന്‍ലാല്‍ പങ്കുവച്ചു.
Recent Comments