പതിവ് പരിശീലനപറക്കലിനായി കൊച്ചിയിലെ നേവല്‍ ബെയ്‌സില്‍നിന്ന് പറന്നുയര്‍ന്ന പവര്‍ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് നേവല്‍ ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴെ മണിക്കായിരുന്നു സംഭവം. തോപ്പിന്‍പ്പടി പാലത്തിന് സമീപമാണ് ഗ്ലൈഡര്‍ തകര്‍ന്നുവീണത്. ലെഫ്റ്റനന്റ് രാജീവ് ഝായും, സെയിലര്‍ സുനില്‍ കുമാറാണ് ഗ്ലൈഡറില്‍ ഉണ്ടായിരുന്നത്. അപായം നടന്നയുടനെ ഇരുവരേയും സഞ്ജീവനി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും അതിനുമുമ്പേ അവര്‍ മരിച്ചിരുന്നു.
https://www.facebook.com/111155237369983/posts/137957664689740/?sfnsn=scwshmo
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയാണ് 39 കാരനായ ലെഫ്റ്റനന്റ് രാജീവ്ഝാ. ബീഹാറിലെ ഭോജ് സ്വദേശിയാണ് മരിച്ച സുനില്‍ കുമാര്‍. അദ്ദേഹത്തിന് 29 വയസ്സായിരുന്നു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിറുത്തിവച്ചിരുന്ന പരിശീലനപറക്കല്‍ അടുത്തിടെയാണ് പുനരാരംഭിച്ചത്. രാവിലെ 6 മണി മുതല്‍ 8 വരെയാണ് പരിശീലന പറക്കല്‍.
യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ഗരുഡയില്‍നിന്ന് പറന്നുയര്‍ന്ന പവ്വര്‍ ഗ്ലൈഡറാണ് അപകടത്തില്‍ പെട്ടത്. ഇതുപോലെ പത്തോളം പവ്വര്‍ ഗ്ലൈഡറുകള്‍ കൊച്ചി നേവല്‍ ബെയ്‌സിന് സ്വന്തമായിട്ടുണ്ട്. സാഹസിക-വിനോദ ആവശ്യങ്ങളായിട്ടാണ് ഇത്തരം ചെറുവിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
സതേണ്‍ നേവല്‍ കമാന്‍ഡ് അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Recent Comments