വിജയ് ദേവരകൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍. ബോളിവുഡ് സംവിധായകന്‍ കരന്‍ ജോഹറും നടി ചാര്‍മി കൗറും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 25 നു തീയേറ്ററുകളിലെത്തും. ആക്ഷന്‍ ചിത്രമായ ഒരുങ്ങുന്ന ലൈഗറില്‍ ഒരു കിക്ക് ബോക്‌സറായിട്ടാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ തരംഗമായി മാറിയിരിക്കുകയാണ്.
അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സാലാ ക്രോസ് ബ്രീഡ് എന്നാണ് ലൈഗറിന്റെ ടാഗ് ലൈന്‍. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗര്‍. ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ അന്‍പതു ശതമാനത്തിലധികം യു എസിലാണ് ചിത്രീകരിച്ചത്. അനന്യ പാണ്ഡെയാണ നായിക. രമ്യാകൃഷ്ണനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാര്‍ത്താ പ്രചരണം ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട്.
Recent Comments