എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന് ഒരുക്കിയ താഴ്വാരം എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സലിം അഹമ്മദ് ഘൗസ് എന്ന സലിം ഘൗസ് ചെന്നൈയില്‍ അന്തരിച്ചു. 70 വയസ്സായിരുന്നു.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേയ്ക്ക് ഉയരുന്നത്. എ ജോ ഹൈ സിന്ധഗി, സുഭാഷ്, ഭാരത് ഏക് ഘോജ്, സംവിധാന്‍ തുടങ്ങിയ സീരിയലുകളിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
പ്രതാപ് പോത്തന് സംവിധാനം ചെയ്ത വെട്രിവിഴ എന്ന ചിത്രത്തില്‍ കമലഹാസന്റെ പ്രതിനായകനായി വേഷമിട്ടതും ഘൗസായിരുന്നു. ഇതിലെ മികച്ച പ്രകടനമാണ് മണിരത്നത്തിന്റെ തിരുടാ തിരുടയിലേയ്ക്കുള്ള സലിം ഘൗസിന്റെ പ്രവേശനത്തിന് വഴിയൊരുക്കിയത്.
1990 ലായിരുന്നു ഭരതന് സലിം ഘൗസിനെ താഴ്വാരത്തിലൂടെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. മോഹന്‍ലാലിനൊപ്പം ആ സിനിമയില്‍ നിറഞ്ഞ പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നീട് അവസരങ്ങളൊന്നും മലയാളത്തില്‍നിന്ന് അദ്ദേഹത്തിന് തേടിയെത്തിയില്ല. ഭദ്രന് സംവിധാനം ചെയ്ത ഉടയോനാണ് സലിം ഘൗസ് അഭിനയിച്ച മറ്റൊരു മലയാളചിത്രം.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെ ഭാഗമായിരുന്നെങ്കിലും ഒരു തീയേറ്റര്‍ ആര്‍ട്ടിസ്റ്റായി അറിയപ്പെടാനായിരുന്നു അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്. ഒന്നുരണ്ട് നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Recent Comments