കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് ഹാസ്യതാരം മിമിക്രി കലാകാരനുമായ മയില്‍സ്വാമിയുടെ ആഗ്രഹം നിറവേറ്റുമെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉറപ്പുനല്‍കി. വടവല്ലൂരിനടുത്തുള്ള ക്ഷേത്രത്തിലെ ശിവലിംഗഹത്തില്‍ രജനിയെക്കൊണ്ട് പാലഭിഷേകം നടത്തിക്കുമെന്ന ആഗ്രഹത്തെക്കുറിച്ച് ഡ്രമ്മര്‍ ശിവമണിയാണ് താരത്തെ അറിയിക്കുകയായിരുന്നു.
ശിവരാത്രിദിവസം ക്ഷേത്രത്തില്‍ ശിവമണിക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തശേഷം പുലര്‍ച്ചെയാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. പിന്നീട് മയില്‍സ്വാമി മരണപ്പെട്ട വിവരമാണ് ശിവമണിക്ക് അറിയാന്‍ കഴിഞ്ഞത്. മയില്‍സ്വാമിയുടെ സംസ്‌കാരച്ചടങ്ങുകള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്.
Recent Comments