മലയാളത്തിലേക്ക് മറ്റൊരു പുതുമുഖ നായിക കൂടി. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് റാണി. ടൈറ്റില്‍ ക്യാരക്ടറായ റാണിയായി എത്തുന്ന നിയതി കാദമ്പിയെ മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അവതരിപ്പിച്ചു. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള പ്രശസ്ത അഭിനേത്രി ദേവദര്‍ശിനിയുടെയും നടനായ ചേതന്റെയും മകളാണ് നിയതി. മലയാളത്തില്‍ നടിമാരിലെ റാണി തന്നെയായ മഞ്ജുവാര്യര്‍ തന്നെ സിനിമയില്‍ അവതരിപ്പിച്ചത് മഹാഭാഗ്യമെന്ന് നിയതി പറയുന്നു.
ശങ്കര്‍ രാമകൃഷ്ണന്റെ കഴിഞ്ഞ ചിത്രമായ പതിനെട്ടാം പടിയിലും 65 പുതുമുഖങ്ങളെ അവതരിപ്പിച്ചിരുന്നു. ക്യാമറയ്ക്കു മുന്നിലും പിന്നിലും നിരവധി കലാകാരന്‍മാര്‍ ഈ ചിത്രത്തിലും ശങ്കര്‍ അവതരിപ്പിക്കുന്നുണ്ട്. മാജിക് ടെയില്‍ വര്‍ക്ക് പ്രൊഡക്ഷന്‍സിനു വേണ്ടി ശങ്കര്‍ രാമകൃഷ്ണനും വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉര്‍വശി, ഭാവന, ഹണി റോസ്, ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍ പിള്ള രാജു, മാലാ പാര്‍വതി, അനു മോള്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അശ്വിന്‍ ഗോപിനാഥ്, അശ്വത് ലാല്‍, അംബി രാമു മംഗലപ്പള്ളി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
MOLLYWOOD IN 68th NATIONAL FILM AWARD
Recent Comments