ആദ്യ സിനിമ തന്നെ പകുതിക്കുവെച്ച് മുടങ്ങുക ഏതൊരു കന്നി സംവിധായകനും തളര്‍ന്നു പോകുന്ന അവസ്ഥ. അങ്ങനെ ഒരു കാലം, രണ്ട് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് നെല്‍സണും ഉണ്ടായിരുന്നു. ആ വിജയ സോപാനത്തിലെത്താന് അദ്ദേഹം നേരിട്ടത് ഒട്ടേറെ പ്രതിബന്ധങ്ങള്‍.
വേലൂരില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് പഠിച്ചു കഴിഞ്ഞ് നെല്‍സണ്‍ തന്റെ സിനിമാ മോഹങ്ങള്‍ക്കായി ആദ്യം തെരഞ്ഞെടുത്തത് മിനിസ്ക്രീന്‍ വേദിയായിരുന്നു.
വേലൂരില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് പഠിച്ചു കഴിഞ്ഞ് നെല്‍സണ്‍ തന്റെ സിനിമാ മോഹങ്ങള്‍ക്കായി ആദ്യം തെരഞ്ഞെടുത്തത് മിനിസ്ക്രീന്‍ വേദിയായിരുന്നു.

സ്റ്റാര്‍ ടിവിയിലെ ജോഡി നമ്പര്‍ വണ്‍, എയര്‍ടെല്‍ സൂപ്പര്‍ സിംഗര്‍ തുടങ്ങി ബിഗ്ബോസ് വരെയുള്ള ജനകീയ പ്രോഗ്രാമുകളിലൂടെ നെല്‍സണ്‍ തന്നിലെ സംവിധായക പ്രതിഭയെ മാറ്റുരയ്ക്കുകയായിരുന്നു.

തമിഴ് സിനിമയിലെ സെന്റിമെന്‍സ് പ്രകാരം ‘ഭാഗ്യം കെട്ട സംവിധായകന്’ എന്ന ലേബലും നെല്‍സണില്‍ ചാര്‍ത്തപ്പെട്ടു. എന്തിനും ഏതിനും അന്ധവിശ്വാസങ്ങളെ മുറുകെപിടിക്കുന്ന തമിഴ് സിനിമയില്‍ നെല്‍സണെ പോലെ ഒരാള്‍ തന്റെ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന് അദ്ദേഹം എത്രമാത്രം കഷ്ടപ്പാടുകളും അവഗണനയും സഹിച്ചുകാണും. ഭാഗ്യമില്ലാത്ത സംവിധായകന് പിന്നീടങ്ങോട്ട് ചിത്രങ്ങള്‍ ലഭിച്ചതുമില്ല. അതുകൊണ്ടുതന്നെ നെല്‍സണ്‍ വീണ്ടും മിനിസ്ക്രീനിലേക്ക് ചേക്കേറി.

ഒരു ഷോയില്‍വെച്ച് സംഗീതസംവിധായകന് അനിരുദ്ധിനെ കണ്ടുമുട്ടിയത് ഒരു നിമിത്തമായി.
അനിരുദ്ധ് വഴി പ്രശസ്ത നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സില് എത്തുകയും തന്റെ കൈവശമുള്ള ഒരു കഥ അവരോട് പറയുകയും ചെയ്തു. അങ്ങനെ നെല്‍സണിന്റെ ആദ്യചിത്രം കോലമാവ് കോകില ജനിച്ചു. ഏറെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും പിടിച്ചു പറ്റിയിയ ചിത്രം. നയന്‍താര തകര്‍ത്തഭിനയിച്ച ബ്ലാക്ക് കോമഡിയായിരുന്നു കോലമാവ് കോകില.

ആദ്യചിത്രം പാതിവഴിയില്‍ നിലച്ചിട്ടും ഈ മേഖലയില്‍ ഔന്നത്യത്തിലെത്താന്‍ നെല്‍സണ്‍ കാണിച്ച കഠിന പ്രയത്നവും മനസ്സാന്നിധ്യവും ഒന്ന് വേറെ തന്നെയാണ്.

Recent Comments