ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാകുന്നു. ചെന്നൈയിലെ മഹാബലിപുരത്തുവച്ച് ഇരുവരുടെയും വിവാഹം നടക്കും. ആദ്യം തിരുപ്പതി ക്ഷേത്രത്തില്‍വച്ച് നടത്താനിരുന്ന വിവാഹം, നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ കുടുതല്‍ അതിഥികളെ പങ്കെടുപ്പിക്കാനാകില്ലെന്ന ക്ഷേത്രം അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്നാണ് വേദി ചെന്നൈയില്‍ മഹാബലിപുരത്തുള്ള ഷെറാട്ടന്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടിലേയ്ക്ക് മാറ്റിയത്.
ഇതോടുബന്ധിച്ച് വിവാഹാവശ്യത്തിനായി ഒരാഴ്ചത്തേയ്ക്ക് റിസോര്‍ട്ട് പുര്‍ണ്ണമായും വാടകയ്ക്ക് എടുത്തിരിക്കുകയാണ്.
വിവാഹം വെളുപ്പിന് അഞ്ചരയ്ക്കും ഏഴിനുമിടയ്ക്കാണ് നടക്കുക. ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ.
വിവാഹ ചടങ്ങുകള്‍ ചിത്രീകരിക്കാനുള്ള അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനാണ് നല്‍കിയിരിക്കുന്നത്. സംവിധായകന് ഗൗതം വാസുദേവ് മേനോന്റെ നേതൃത്വത്തിലാണ് വിവാഹം ചിത്രീകരിക്കുന്നത്. ഇതിനുവേണ്ടി നെറ്റ്ഫ്ളിക്സ് വന്‍ തുകയാണ് ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിവാഹചടങ്ങ് പിന്നീട് ഒടിടിയിലൂടെ ഡോക്യുമെന്ററിയായി സ്ട്രീം ചെയ്യും.
2015 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാകുന്നത്. കാത്തുവാക്കുല രെണ്ട് കാതല്‍ എന്ന ചിത്രമാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റേതുമായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. നയന്താരയ്ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചേര്‍്ന്നാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Recent Comments