ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ലാല്‍ സ്റ്റുഡിയോയില്‍ നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം കുറ്റിക്കാനത്ത് തുടങ്ങും. ജയസൂര്യയെക്കൂടാതെ നമിതാ പ്രമോദും ജാഫര്‍ ഇടുക്കിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് നാദിഷയും ബാദുഷയുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍.
സുനീഷ് വരനാടാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
Recent Comments