പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ധീന് അഭിനയിക്കുന്ന ‘എം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സന്‍ഫീറാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മോഹന്‍ലാലിന്റെ പേര്‍സണല്‍ ഡിസൈനറും ഡിസൈനര്‍ എന്ന മേഖലയില്‍ സൗത്ത് ഇന്ത്യയില്‍ തന്നെ മുന്‍നിരയിലുള്ള ജിഷാദ് ഷംസുദ്ധീന് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. കാര്‍ബണ്‍ ആര്‍ക് മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
‘എം’ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡിഓ പി: ജിബ്രാന് ഷമീര്‍, പ്രൊജക്റ്റ് ഡിസൈനര്‍: എന്‍.എം. ബാദുഷ, സംഗീതം: ജുബൈര്‍ മുഹമ്മദ്, മേക്കപ്പ്: റോണക്സ് സേവിയര്‍, ക്രീയേറ്റീവ് വര്‍ക്ക്സ്: മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈന്‍: തോട്ട് സ്റ്റേഷന്, റായിസ് ഹൈദര്‍, ഹെയര്‍ സ്റ്റൈലിസ്റ്റ്: മാര്ട്ടിന് ട്രൂക്കോ, പിആര്‍ഒ പ്രതീഷ് ശേഖര്‍.
Recent Comments