സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ബെന്നറ്റ് വര്‍ഗ്ഗീസ് ദൃശ്യം 2 ന്റെ സെറ്റില്‍നിന്ന് അയച്ചുതന്ന രണ്ടാമത്തെ വീഡിയോയും കണ്ടുകഴിഞ്ഞപ്പോള്‍ ഒന്നുറപ്പിച്ചു, ഇത്തരമൊരു മാസ്സ് എന്‍ട്രി മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ മാത്രം സവിശേഷതയാണ്. ക്യാമറയ്ക്കുമുന്നിലല്ലാത്തപ്പോഴും ആ ശരീരഭാഷ കാഴ്ചക്കാരെ ആവേശം കൊള്ളിക്കുന്നുണ്ട്. ആ ശരീരത്തില്‍നിന്ന് പ്രസരിക്കുന്ന ഊര്‍ജ്ജത്തിന്റെ ശക്തിപ്രഭാവമാണത്.
ഇത് വേറെ ലുക്ക്…സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ബെന്നറ്റ് വര്‍ഗ്ഗീസ് ദൃശ്യം 2 ന്റെ സെറ്റില്‍നിന്ന് അയച്ചുതന്ന രണ്ടാമത്തെ…
Posted by Canchannelmedia on Friday, October 16, 2020
എടുത്തു പറയേണ്ടത് ലാലിന്റെ ശരീരപ്രകൃതിയില്‍ വന്ന മാറ്റമാണ്. തീരെ മെലിഞ്ഞിരിക്കുന്നു. വയറുപോലും നന്നായി ഒതുങ്ങിയിക്കുന്നു. ഗുരുകൃപയിലെ ആയൂര്‍വ്വേദ ചികിത്സ തുടങ്ങിയതുമുതല്‍ ഇപ്പോഴും കടുത്ത ആഹാരനിയന്ത്രങ്ങളിലാണ് ലാല്‍. മുമ്പ് 41 ഇഞ്ച് വരെയായിരുന്നു ലാലിന്റെ ഇടുപ്പ് അളവെങ്കില്‍ ഇപ്പോഴത് 36 ലേക്ക് എത്തിനില്‍ക്കുന്നു. ഞൊടിയിടയില്‍ മിന്നിമറയുന്ന ഭാവപ്രകടനങ്ങള്‍ പോലെ തന്റെ ശരീരത്തെയും പരീക്ഷണവിധേയമാക്കാന്‍ ഈ നടന് താന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളേ വേണ്ടൂ.
Recent Comments