ലോകസഭ തെരെഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍. 2019 ലെ പോലെ 19 സീറ്റുകളും യുഡിഎഫിനു ലഭിക്കും. അതേസമയം ഒരു സീറ്റ് ബിജെപിക്കാണ്. കഴിഞ്ഞ തവണ ഒരു സീറ്റ് എല്‍ഡിഎഫിനായിരുന്നു.
1. തിരുവന്തപുരം ശശി തരൂര്‍
2. ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്
3. കൊല്ലം എന്‍കെ പ്രേമചന്ദ്രന്
4. പത്തനംതിട്ട ആന്റോ ആന്റണി
5. ആലപ്പുഴ കെസി വേണുഗോപാല്‍
6. ഇടുക്കി ഡീന്‍ കുര്യാക്കോസ്
7. മാവേലിക്കര കൊടിക്കുന്നേല്‍ സുരേഷ്
8. എറണാകുളം ഹൈബി ഈഡന്
9. ചാലക്കുടി ബെന്നി ബെഹ്നാന്
10. തൃശൂര്‍ സുരേഷ് ഗോപി
11. പൊന്നാനി അബ്ദു സമദ് സമദാനി
12. മലപ്പുറം ഇടി മുഹ്ഹമ്മദ് ബഷീര്‍
13. കോഴിക്കോട് എംകെ രാഘവന്
14. വയനാട് രാഹുല്‍ ഗാന്ധി
15. കണ്ണൂര്‍ കെ. സുധാകരന്
16. കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്
17. ആലത്തൂര്‍ രമ്യ ഹരിദാസ്
18. പാലക്കാട് വികെ ശ്രീകണ്ഠന്
19. വടകര ഷാഫി പറമ്പില്‍
20. കോട്ടയം ഫ്രാന്‍സിസ് ജോര്‍ജ്.
മിക്കവാറും സര്‍വേ റിപ്പോര്‍ട്ടുകളില്‍ 19 സീറ്റുകളും യുഡിഎഫിനു ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍ തൃശൂരില്‍ ചില സര്‍വേ റിപ്പോര്‍ട്ടുകളില്‍ സുരേഷ് ഗോപി ജയിക്കുമെന്നും മറ്റു ചില സര്‍വേകളില്‍ തോല്‍ക്കുമെന്നും പറയുന്നുണ്ട്. തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍ അല്ലെങ്കില്‍ കെ മുരളീധരന് ജയിക്കുമെന്നാണ് അവരുടെ പ്രവചനം. മുരളീധരന് ജയിച്ചാല്‍ മുഴുവന്‍ സീറ്റുകളും കേരളത്തില്‍ യുഡിഎഫ് തൂത്തുവാരും. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് കേരളത്തില്‍ അകൗണ്ട് തുറക്കാന്‍ കഴിയില്ല. പലപ്പോഴും സര്‍വേ റിപ്പോര്‍ട്ടുകള്‍ തെറ്റിപ്പോയിട്ടുണ്ട്. ജൂണ്‍ ഒന്നിനാണ് ഏഴാം ഘട്ട തെരെഞ്ഞെടുപ്പ്. അതോടെ തെരെഞ്ഞെടുപ്പ് ഉത്സവം അവസാനിക്കും. തുടര്‍ന്ന് ജൂണ്‍ രണ്ടിനു എക്സിസ്റ്റ് പോള്‍ ഫലം വരുന്നതോടെ തെരെഞ്ഞെടുപ്പ് ഫലം ഏതാണ്ട് വ്യക്തമാവും. എക്സിറ്റ് പോള്‍ ഫലവും തെറ്റിയ ചരിത്രം ഇന്ത്യയിലുണ്ട്.
Recent Comments