കമല്‍ഹാസന്‍ പാടി അഭിനയിച്ച് തരംഗമാക്കിയ ‘പത്തലെ പത്തലെ’ ഗാനത്തിന് ചുവട് വക്കുകയാണ് നടന്‍ ജോജുവും മകള്‍ പാത്തുവും. ഫെയ്‌സ്ബുക്കിലൂടെയാണ് ഈ രസകരമായ വീഡിയോ പുറത്തു വന്നത്. പാട്ടിനൊപ്പം ചുവട് വെക്കുന്ന പാത്തുവിന്റെ കൂടെ കൂടി തന്റെ ചെറിയ സ്റ്റെപ്പ് വെച്ച് ഉല്ലസിക്കുന്ന ജോജുവിനെ വീഡിയോയില്‍ കാണാം. കൂടെ മകനും ചുവട് വയ്ക്കുന്നുണ്ട്.
ഇതിന് മുന്‍പും ജോജു തന്റെ മകളോടൊപ്പമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അച്ഛനെയും മകളെയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ആരാധകരുടെ ഭാഗത്തുനിന്ന് എത്തുന്നത്. നിലവില്‍ ജോജുവിന്റേതായി നിരവധി സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. രാജീവ് രവിയുടെ തുറമുഖം, കെ. സന്‍ഫീര്‍ ഒരുക്കുന്ന പീസ് എന്നിവയാണ് പ്രധാനപെട്ടത്.
MOLLYWOOD IN 68th NATIONAL FILM AWARD
Recent Comments