ഇഷ്ടപ്പെട്ട സിനിമകള്‍ കാണാന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗമൊരുക്കി പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. സിനിമകളും മറ്റ് കലാവിരുന്നുകളും കാണാനായി ഫസ്റ്റ് ഷോയിൽ ഇനി ക്യൂ ആര് കോഡ് സ്കാൻ ചെയ്താൽ മതിയാകും.
മലയാളത്തിൽ ഇതാദ്യമായാണ് ഒരു ഒ ടി ടി പ്ലാറ്റ്ഫോമില്‍ ക്യൂ ആര് കോഡ് സംവിധാനം നിലവിൽ വരുന്നത്.
ഈ ഓണത്തിന് ഒട്ടേറെ സ്പെഷ്യല്‍ ഓഫറുകളാണ് ഫസ്റ്റ്ഷോസ് ഒരുക്കിയിട്ടുള്ളത്.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകൾ കൂടാതെ
ഹോളിവുഡ്, ആഫ്രിക്കൻ, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറ്കണക്കിന് ചിത്രങ്ങളുമാ ഫസ്റ്റ്ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
ലോകത്തെവിടെ നിന്നും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ്ഷോയിലെ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്സീരീസുകള്, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സ്റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാര-മാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ്ഷോസിക്കുള്ളത്.
യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരുമാണ്. വാര്‍ത്താപ്രചരണം പി ആര് സുമേരൻ
Recent Comments