എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയ വിവാദങ്ങളോട് പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമയിലുണ്ടാകുന്ന ഇത്തരം വിവാദങ്ങൾ ബിസിനസിന്റെ ഭാഗമാണെന്നും, ജനങ്ങളുടെ മനോനിലയെ ഇളക്കി പണം ഉണ്ടാക്കുകയാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“എന്താണ് ഈ വിവാദം? ആരാണ് ഇതെല്ലാം ഉണ്ടാക്കുന്നത്? എല്ലാം ബിസിനസാണ്. ആളുകളുടെ മനോനിലയെ ഇളക്കിവിട്ട് പണം വാരുകയാണ് ചെയ്യുന്നത്,” സുരേഷ് ഗോപി പറഞ്ഞു.
എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയ വിവാദങ്ങളിൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇത് മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴി വച്ചിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹം പറഞ്ഞ ഈ അഭിപ്രായത്തെ വിമർശിച്ചും, സപ്പോർട്ട് ചെയ്തും പലതരത്തിലുള്ള ചർച്ചകൾ ഉയർന്നുവരാൻ സാധ്യതയുണ്ട്.
സിനിമയിലെ ചില രംഗങ്ങൾ, പ്രത്യേകിച്ച് ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള പരാമർശങ്ങൾ, തങ്ങളുടെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന് പറഞ്ഞ് ചില വിഭാഗങ്ങൾ പ്രതിഷേധം ഉയർത്തിയപ്പോൾ, സുരേഷ് ഗോപിയുടെ അഭിപ്രായം തികച്ചും വ്യത്യസ്തമായിരുന്നു.
വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കൻഡ് ദൈർഘ്യമുള്ള രംഗങ്ങൾ വെട്ടിമാറ്റി, സിനിമ വീണ്ടും പ്രദർശനത്തിന് എത്തുന്നു. ഗുജറാത്ത് കലാപം അടങ്ങിയ ദൃശ്യങ്ങൾ ഉൾപ്പെടെ ചില വിവാദമായ ഭാഗങ്ങൾ ഒഴിവാക്കി, ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം നീക്കം ചെയ്തു. വില്ലന്റെ ‘ബജ്രംഗി’ എന്ന പേര് മാറ്റുകയും, ചില സ്ഥലനാമങ്ങൾ അന്വേഷണ ഏജൻസികളുടെ ബോർഡുകൾ ഒഴിവാക്കി.
സെൻസർ ബോർഡ് ആദ്യം ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യണമെന്ന നിർദ്ദേശം നൽകിയിരുന്നുവെങ്കിലും, പിന്നീട് നടന്ന ചർച്ചകളിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതി എന്നാണ് തീരുമാനം.
Recent Comments