ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. പകല്‍ മൂന്ന് മണിക്ക് മൂവാറ്റുപുഴ കോടതിയില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് ഇപ്പോള്‍ ബോഡി സൂക്ഷിച്ചിരിക്കുന്നത്.
2010ല്‍ പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണന് എന്നിവയാണ് ബിജു സംവിധാനം ചെയ്ത ചിത്രങ്ങള്‍. മൈ ഡിയര്‍ മമ്മി, കളഭം, കനകസിംഹാസനം, ലോകനാഥന് ഐഎഎസ് തുടങ്ങി ഏഴോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
Recent Comments