ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സിന്റെയും, നാടോടി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, അനു സിത്താര, ബാദുഷ എന്‍.എം, ജീത്തു ജോസഫ്, കണ്ണന്‍ താമരക്കുളം, സുരഭി ലക്ഷ്മി, മെറീന മൈക്കിള്‍, ആദ്യപ്രസാദ്, ഗീതി സംഗീത എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ലോഞ്ച് ചെയ്തു.
ഏറെക്കാലത്തിനു ശേഷമാണ് കുട്ടികള്‍ക്കായുള്ള ചലച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍ തുടങ്ങിയ ചിത്രങ്ങള്‍ പോലെ കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങള്‍ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘ത തവളയുടെ ത’ എന്ന ചിത്രവുമായി എത്തുകയാണ് ഫ്രാന്‍സിസ് ജോസഫ് ജീര.
ടൈറ്റില്‍ പോസ്റ്ററില്‍ ഉള്‍പ്പെടെ അത്തരമൊരു ഫീല്‍ ആദ്യം തന്നെ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമായി. ബാലതാരങ്ങള്‍ക്ക് പുറമേ ലുക്മാന്‍, അനില്‍ ഗോപാല്‍, നന്ദന്‍ ഉണ്ണി, അജിത് കോശി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം: ബിപിന്‍ ബാലകൃഷ്ണന്‍, മ്യൂസിക് ഡയറക്ടര്‍: നിഖില്‍ രാജന്‍ മേലേയില്‍, ലിറിക്‌സ്: ബീയാര്‍ പ്രസാദ്, ആര്‍ട്ട് ഡയറക്ടര്‍: അനീസ് നാടോടി, സൗണ്ട് ഡിസൈന്‍: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാര്‍ റഹ്മത്ത്, മേക്കപ്പ്: സുബി വടകര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, സ്റ്റില്‍ ഫോട്ടോഗ്രഫി: ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടര്‍: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്‌സ്: കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്, ഡിസൈന്‍സ്: സനല്‍ പി കെ, വാര്‍ത്താ പ്രചരണം: പി. ശിവപ്രസാദ്, മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments