നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. ചിത്രത്തിന്റെ ഷൂട്ടിംഗ് അകത്തുമുറിയില്‍ ആരംഭിച്ചു.
ഒരു മാടപ്രാവിന്റെ കഥ, വനിതാപോലീസ്, നിന്നിഷ്ടം എന്നിഷ്ടം, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആലപ്പി അഷറഫ്. മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. മികച്ചൊരു നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് ആലപ്പി അഷറഫ്. നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമാണ് അദ്ദേഹം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ നായകനും നായികയും. ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവന്‍ റഹ്മാന്, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയന്, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരന്‍, മുന്ന, നിമിഷ, റിയ കാപ്പില്‍, എ. കബീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന് വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ. കബീറാണ് ലൈന്‍ പ്രൊഡ്യൂസര്‍. ടൈറ്റസ് ആറ്റിങ്ങല്‍ തിരക്കഥ എഴുതുന്നു. ടൈറ്റസിന്റെ തന്നെ വരികള്‍ക്ക് ഈണം പകരുന്നത് അഫ്സല് യൂസഫ്, കെ.ജെ.ആന്റണി, ടി.എസ്. ജയരാജ് എന്നിവര്‍ ചേര്‍ന്നാണ്. യേശുദാസും ശ്രേയാ ഘോഷാലും നജീബ് അര്‍ഷാദും ശ്വേതാ മോഹനും പാടിയിരിക്കുന്നു. ഛായാഗ്രഹണം ബി.ടി. മണി. എഡിറ്റിംഗ് എല്‍. ഭൂമിനാഥന്‍, കലാസംവിധാനം സുനില്‍ ശ്രീധരന്, മേക്കപ്പ് സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍ തമ്പി ആര്യനാട്, ഫിനാന്‍സ് കണ്ട്രോളര് ദില്ലി ഗോപന്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രതാപന് കല്ലിയൂര്‍, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ ഹരി തിരുമല.
Recent Comments