നീണ്ട ഇരുപത് വര്‍ഷത്തിന് ശേഷം കാബൂള്‍ പിടിച്ചടക്കിയ താലിബാനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ് ഒപ്പം മലയാള സിനിമാ മേഖലയില്‍നിന്നും. അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൃഥ്വിരാജും ടൊവിനോ തോമസും രംഗത്ത് വന്നു. താലിബാന്റെ മടങ്ങിവരവും ‘ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍’ എന്ന് രാജ്യം മാറ്റുകയും ചെയ്തതോടെ കൂട്ടപലായനം നടത്തുകയാണ് ജനങ്ങള്‍.
നിലവിലെ സാഹചര്യം വെളിപ്പെടുത്തിയ അഫ്ഗാന്‍ സംവിധായിക സഹ്‌റ കരീമിയുടെ കത്ത് അതേപടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പൃഥ്വിരാജും ടൊവിനോയും വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, പൃഥ്വിയുടെ പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനമാണുയരുന്നത്.
ലക്ഷദ്വീപ് വിഷയത്തിലെല്ലാം തന്റേതായ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞ് ആശങ്കകള്‍ പങ്കുവെയ്ക്കുന്ന പൃഥ്വി പക്ഷെ അഫ്ഗാന്‍ വിഷയത്തില്‍ യാതൊരു വാക്കും ഉരിയാടാതെ സഹ്‌റയുടെ കത്ത് അതേപടി പകര്‍ത്തിയെഴുതിയെന്നാണ് താരത്തിന് നേരെ ഉയരുന്ന ആക്ഷേപം.
— Prithviraj Sukumaran (@PrithviOfficial) August 16, 2021
സൂപ്പര്‍താരങ്ങള്‍ പലരും പ്രതികരിക്കാത്ത ഈ സാഹചര്യത്തില്‍ സഹ്‌റയുടെ പോസ്റ്റ് പങ്കുവെയ്ക്കുകയെങ്കിലും പൃഥ്വി ചെയ്തല്ലോ, അതുപോലും ചെയ്യാത്ത നിരവധി ആളുകള്‍ ഇപ്പോഴുമുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പൃഥ്വിയെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ താലിബാന്‍ അനുകൂലികളുമുണ്ട്. സ്വന്തമായി ഒന്നും പ്രതികരിക്കാനില്ലെങ്കില്‍ സേവ് അഫ്ഗാനിസ്ഥാന്‍ എന്ന ഹാഷ്ടാഗ് എങ്കിലും പൃഥ്വിക്ക് നല്‍കാമായിരുന്നുവെന്നാണ് ചിലരുടെ പ്രതികരണം.
‘എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാന്‍ ഏറ്റെടുത്താല്‍ അവര്‍ എല്ലാ കലയും നിരോധിക്കും. അടുത്തതായി അവരുടെ ഹിറ്റ്ലിസ്റ്റില്‍ ഞാനും മറ്റ് സിനിമാക്കാരും ആയിരിക്കാം. അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങള്‍ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്‌കാരം നിശബ്ദതയിലേക്ക് അടിച്ചമര്‍ത്തപ്പെടും. ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണം’, എന്നായിരുന്നു സഹ്റ വ്യക്തമാക്കിയത്.
Recent Comments