ഒരു വയസ്സുള്ള കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാകേഷ് രവി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അന്ത്യകുമ്പസാരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കണ്ണീരും പുഞ്ചിരിയുമായി നില്ക്കുന്ന നിഷ്കളങ്കമായ കുട്ടിയുടെ ഓമനത്തമുള്ള മുഖം. ഇതിനോടകം തന്നെ ഈ സിനിമയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ജന ശ്രദ്ധ ആകര്‍ഷിച്ചു വരികയാണ്.
സബൂര്‍ റഹ്മാന് ഫിലിംസിന്റെ ബാനറില്‍ സബൂര്‍ റഹ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു വയസ്സുള്ള ഇതള്ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഷോണ്‍ സേവിയര്‍, വൈഷ്ണവി കല്യാണി, സമര്‍ത്ഥ് അംബുജാക്ഷന്, രാകേഷ് കല്ലറ, മാഹിന്‍ ബക്കര്‍, റോഷ്ന രാജന്, ജോയല്‍ വറുഗീസ് എന്നിവരും അഭിനയിക്കുന്നു.
ഡിഒപി പ്രേംപൊന്നന്, സംഗീതം ആനന്ദ് നമ്പ്യാര്‍, നിതിന്‍ കെ ശിവ, ഗാനങ്ങള്‍ ദിന് നാഥ് പുത്തഞ്ചേരി, ഹ്യൂമന്‍ സിദ്ദീഖ്, എഡിറ്റര്‍ കപില്‍ ഗോപാലകൃഷ്ണന്, ആര്‍ട്ട് ശശിധരന് മൈക്കിള്‍, കോസ്റ്റ്യൂംസ് നീന, ബിന്‍സി, മേക്കപ്പ് സുജനദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അജേഷ് ഉണ്ണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് സാര്‍ജന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിജിത്ത് ഹ്യൂമന്‍, അമല്‍ ഓസ്കാര്‍, ഗ്രാഫിക് ഡിസൈനര്‍ ശ്രീലാല്‍, സ്റ്റില്‍സ് ജിജോ അങ്കമാലി.
പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments