
അന്തരിച്ച നടന് കലാഭവന്‍ ഹനീഫിന്റെ ഭൗതികശരീരം തോപ്പുംപടി കരുവേലിപ്പടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ നിരവധിപ്പേരാണ് വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളിയിലാണ് കബറടക്കം. അതിന് മുന്നോടിയായി പൊതുദര്‍ശനത്തിന് വയ്ക്കും. കപ്പലണ്ടി മുക്കിലുള്ള ഷാദി മഹലില്‍ രാവിലെ 9 മണി മുതലാണ് പൊതുദര്‍ശനം.
Recent Comments