സുരേഷ്ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം പാപ്പന് രണ്ടാംവാരത്തിലേയ്ക്ക് കടക്കുമ്പോഴും വിജയകുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തില്‍നിന്നുമാത്രം റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ടോപ്പ് ഫൈവ് ചിത്രങ്ങളുടെ പട്ടികയില്‍ പാപ്പനും ഇടംനേടിക്കഴിഞ്ഞു.
250 തീയേറ്ററുകളിലായി കേരളത്തില്‍ മാത്രമാണ് പാപ്പന് ആദ്യം റിലീസ് ചെയ്തത്. ആഗസ്റ്റ് 5 മുതല്‍ കേരളത്തിന് പുറത്തും പ്രദര്‍ശനത്തിനെത്തുകയാണ്. മറ്റു സംസ്ഥാനങ്ങളിലായി 132 തീയേറ്ററുകളിലാണ് പാപ്പന് എത്തുക. റിക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശവും വിറ്റുപോയത്.
ഇന്ത്യയ്ക്ക് പുറത്തും ഇന്ന് മുതല്‍ പാപ്പന് പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ് നാടുകളില്‍ 108 സ്ക്രീനിലും അമേരിക്കയില്‍ 62 തീയേറ്ററുകളുമാണ് പാപ്പന് പ്രദര്‍ശനത്തിനെത്തുന്നത്. ലോകമാകെ ഈ ആഴ്ച മാത്രം പാപ്പന് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുടെ എണ്ണം 600 ന് മുകളില്‍ വരും.
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലേയ്ക്ക് പാപ്പന് കടന്നുവരുമോ എന്ന് വരുംദിവസങ്ങളില്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് അറിയാം.
ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് പാപ്പന് നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments