വിഎഫ്എക്സ് ജോലികൾ പൂർത്തിയാകാത്തതിനാൽ വിഷ്ണു മഞ്ചുവിന്റെ മിത്തോളജിക്കൽ ഫാന്റസി ചിത്രം കണ്ണപ്പയുടെ റിലീസ് ജൂൺ 27 ലേക്ക് മാറ്റിയതായി നിർമാതാക്കൾ അറിയിച്ചു. ഏപ്രിൽ 9-ന് എക്സ് വഴി വിഷ്ണു മഞ്ചു തന്നെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.
Met one of my favorite Hero Sri. @myogiadityanath ji. He was gracious to launch the date announcement poster of #Kannappa. Gifted him a painting of Ramesh Gorijala. Such a Humble and powerful aura he has.
Kannappa on June 27th. #HarHarMahadev pic.twitter.com/8zBF2nZ828
— Vishnu Manchu (@iVishnuManchu) April 9, 2025
ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയും എ.വി.എ എന്റർടൈൻമെൻ്റും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ, ഏപ്രിൽ 25ന് ലോകമാകെയുള്ള തിയേറ്റർ റിലീസായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ് പുത്തിറക്കിയിരുന്നു. ചടങ്ങിൽ വിഷ്ണു മഞ്ചു, മോഹൻ ബാബു, പ്രഭുദേവ എന്നിവരും പങ്കെടുത്തു. ചടങ്ങിന്റെ ചിത്രങ്ങൾ വിഷ്ണു മഞ്ചു എക്സിൽ പങ്കുവെച്ചിരുന്നു.
1976-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്ക് ട്രിബ്യൂട്ട് ആയി ഒരുക്കുന്ന ചിത്രമാണ് കണ്ണപ്പ. ശിവഭഗവാനായി അക്ഷയ് കുമാറും പാർവതീദേവിയായി കാജൽ അഗർവാളുമാണ് അഭിനയിക്കുന്നത്. മോഹൻലാൽ കിരാത വേഷത്തിൽ ആയിരിക്കും എത്തുക.
പ്രഭാസ് രുദ്രവേഷത്തിലാണ് എത്തുന്നത്. മോഹൻ ബാബു, ആർ. ശരത്കുമാർ, മധു, മുകേഷ് റിഷി, ബ്രഹ്മാജി, കരുണാസ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരിക്കിയിരിക്കുന്നത് വിഷ്ണു മഞ്ചുവാണ്
Recent Comments