മമ്മൂട്ടിയെ നായകനായി എത്തുന്ന പുതിയ ചിത്രം ബസൂക്ക എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബസൂക്ക ലോഡിങ് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചത് ശ്രീനാഥ് ഭാസിയാണ്. ബിൻസ് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് സയീദ് അബ്ബാസാണ്. ഗാനം സോഷ്യൽ മീഡിയയിലുടനടി ശ്രദ്ധ പിടിച്ചുപറ്റി. “ഇത് പൊളിക്കും” എന്നായിരുന്നു ആരാധകരുടെ കമൻ്റുകൾ. ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിൽ എത്തും.
നേരത്തെ റിലീസ് ചെയ്ത ടീസറിനും ട്രെയിലറിനും വലിയ സ്വീകരണമാണ് ലഭിച്ചത്. മമ്മൂട്ടിയെ അൾട്രാ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിച്ച പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ‘തീയേറ്റർ ഓഫ് ഡ്രീംസ്’ ബാനറിലൂടെയും സരിഗമ ഇന്ത്യ ലിമിറ്റഡുമാണ് നിർമ്മിച്ചിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ , സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം മിഥുൻ മുകുന്ദൻ, കലാസംവിധാനം ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം സമീറ സനീഷ്, അഭിജിത്, മേക്കപ്പ് ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവരാണ് .
പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എം എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൂരജ് കുമാർ, കോ പ്രൊഡ്യൂസർ സാഹിൽ ശർമ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ് വിഷ്ണു സുഗതൻ, പി.ആർ.ഒ ശബരി, അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത് എന്നിവരും പങ്കാളികളാണ്.
Recent Comments