മലയാള സിനിമയിലെ അഞ്ച് പ്രശസ്ത സംവിധായകര്‍ ഒരു ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിലൂടെയാണ് ഇത്തരമൊരു അപൂര്‍വ്വ സംഗമം നടക്കുന്നത്. പാലക്കാട്ടെ മണ്ണാര്‍കാട്ടും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.
ദുല്‍ക്കര്‍ സല്മാന് നായകനായ പട്ടം പോലെ സംവിധാനം ചെയ്ത അഴകപ്പനാണ് രണ്ടാം യാമത്തിന്റെ ഛായാഗ്രാഹകന്‍. സംവിധായകരായ രാജസേനന്, ജോയ് മാത്യു എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. മമ്മുട്ടി നായകനായ പ്രയ്സ് ദി ലോര്‍ഡ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷിബു ഗംഗാധരനാണ് രണ്ടാം യാമത്തിന്റെ മുഖ്യ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്.
ആചാരാനഷ്ടാനങ്ങളിലും വിശ്വാസങ്ങളലും നിഷ്കര്‍ഷത പുലര്‍ത്തുന്ന ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിന്റെ ഉള്ളറകളിലേക്കാണ് ചിത്രം കടന്നു ചെല്ലുന്നത്. തറവാട്ടിലെ ഇരുട്ടകളായ രണ്ടു സഹോദരങ്ങളുടെ ആശയസംഘര്‍ഷങ്ങളാണ് സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേഖ, സുധീര്‍ കരമന, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹന്‍, രശ്മി സജയന്, പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
Recent Comments