എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം ശക്തം .എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിന്റെ ഭാഗമായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
മന്ത്രി സ്ഥാനം എന്‍സിപിയുടെ ആഭ്യന്തര കാര്യമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. എന്നാല്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ എംഎല്‍എ സ്ഥാനവും രാജി വെക്കുമെന്ന് ശശീന്ദ്രന് പാര്‍ട്ടിയെ അറിയിച്ചുവെന്നാണ് വിവരം.എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് ഉള്ളത്. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും, എലത്തൂര്‍ എംഎല്‍എ എ കെ ശശീന്ദ്രനും. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനു പി സി ചാക്കോയുടെ പിന്തുണയും ഉണ്ട്.
എകെ ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കാന്‍ വേണ്ടി തോമസ് കെ തോമസ് എന്‍സിപിയുടെ ദേശീയ അധ്യക്ഷനായ ശരദ് പവാരിനെ നാളെ കാണും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എകെ ശശീന്ദ്രന് പകരം തന്നെ മന്ത്രിയാക്കണമെന്ന ആവശ്യം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പാര്‍ട്ടിയില്‍ ഉന്നയിച്ചിരുന്നു. കിട്ടാതെ വന്നതിനെ തുടര്‍ന്ന് രണ്ടരവര്‍ഷം കഴിഞ്ഞ് തന്നെ മന്ത്രിയാക്കണമെന്ന ഉപാധിയും തോമസ് മുന്നോട്ടുവെച്ചെങ്കിലും അതും സാധ്യമായില്ല.
ചില മതമേലധ്യക്ഷന്മാരുടെ ഇടപെടലിനെ തുടര്‍ന്ന് തോമസ് കെ തോമസും പിസി ചാക്കോയെയും അടുത്തെന്നും ഇതോടെയാണ് എ കെ ശശീന്ദ്രനെതിരെയുള്ള നീക്കം നടന്നതെന്നും പ്രചാരണമുണ്ട്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് തോമസ് ചാക്കോ അച്യുതണ്ടിന്റെ അവകാശവാദം. അതേസമയം തങ്ങള്‍ക്കാണ് പിന്തുണയെന്ന് ശശീന്ദ്രന് വിഭാഗവും.
Recent Comments