ആരാണ് കേരളത്തിൽ നിന്നും ബിജെപിയിലേക്ക് പോവുന്ന കോൺഗ്രസ് എം പി? .ദേശീയ മാധ്യമമായ ദ ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഈ വാർത്ത പുറത്ത് വിട്ടത്. ഈ വാർത്ത ശുദ്ധ അസംബന്ധമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. വാർത്തയിൽ ബിജെപിയിൽ ചേരാൻ പോകുന്ന കേരളത്തിലെ എം പി യെക്കുറിച്ച് ഒരു സൂചനയും പത്രം നൽകിയിട്ടില്ല.
മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റിലെ കോൺഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എംപി. 2024ലെ പൊതു തിരഞ്ഞെടുപ്പോടെ പ്രസക്തി നഷ്ടപ്പെട്ട ബിജെപി നിലവിൽ മുങ്ങുന്ന കപ്പലാണ്. അത്തരമൊരു ഇടത്തേക്ക് വിശേഷിച്ചും കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് എംപിയും പോകില്ലെന്നും കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ ചില മാധ്യമങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടെന്നും കോൺഗ്രസ് പാർട്ടിയുടെ ലോകസഭയിലെ ചീഫ് വിപ്പ് എന്ന നിലയിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാർത്തകളെ പൂർണ്ണമായും തള്ളിക്കളയുകയാണെന്നും കൊടിക്കുന്നേൽ സുരേഷ് വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ എല്ലാവരും ഈ വാർത്ത തള്ളുമ്പോഴും ബിജെപി നേതൃത്വം പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ നേതാവിനെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം ഏത് ബിജെപി നേതാവ് എന്നകാര്യം ദ ഇന്ത്യൻ എക്സ്പ്രസ് മറച്ചു പിടിക്കുകയും ചെയ്തു.
Recent Comments