മധുരമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവരാണ് മലയാളികള്‍. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും പ്രമേഹ സാധ്യത നിയന്ത്രിക്കാനുമാവും.
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കരളിന്റെ ആരോഗ്യത്തിനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ കലോറി ഉപഭോഗം കുറക്കാനും അമിത വണ്ണത്തെ തടയാനും കഴിയും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സ്കിന്‍ ക്ലിയറാക്കാനും പഞ്ചസാര ഒഴിവാക്കുന്നത് ഗുണം ചെയ്യും.
ഊര്‍ജനില നിലനിര്ത്തനും ക്ഷീണം അകറ്റാനും പഞ്ചസാര ഒഴിവാക്കുന്നത് വഴി സഹായിക്കും. അതോടൊപ്പം മനസികാരോഗ്യത്തിനും ഗുണം ചെയ്യും. പഞ്ചസാര ഒഴിവാക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറക്കാനും കഴിയും.
Recent Comments