ഇന്ന് (സെപ്തംബർ 8 ) കേരളത്തിൽ വിവാഹങ്ങളുടെ തിരക്കുകളാണ് .ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ഇന്ന് നടന്നത് 356 വിവാഹങ്ങളാണ്. ഇതേ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന വിവാഹങ്ങളുടെ എണ്ണം ഇതിന്റെ പതിന്മടങ്ങ് ആകാനാണ് സാധ്യത. ചിങ്ങമാസത്തിലെ ഓണത്തിന് മുമ്പായുള്ള അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇത്രയേറെ വിവാഹങ്ങൾ കേരളത്തിൽ ഒന്നിച്ചു നടക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് .
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോഡ് വിവാഹങ്ങള്‍ നടക്കുന്നതിനാൽ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താലികെട്ട് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ശീട്ടാക്കാന്‍ സൗകര്യമുണ്ടായിരുന്നു .മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പിന്നീട് പുലർച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങൾ നടന്നു.ഉച്ചവരെ 356 വിവാഹങ്ങളും
Recent Comments