തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ് എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു. ‘അം അഃ’ എന്നാണ് ടൈറ്റില്‍.
കാപ്പി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം തോമസ് സെബാസ്റ്റ്യന്റെ നാലാമത് സംവിധാന സംരംഭമാണ്.
മമ്മൂട്ടി നായകനായ മായാ ബസാര്‍, കുഞ്ചാക്കോബോബന് നായകനായ ജമ്നാപ്യാരി, ധ്യാന്‍-അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നിവയാണ് മറ്റു ചിത്രങ്ങള്‍. തികഞ്ഞ ഫാമിലി ഡ്രാമയാണ് ചിത്രം. ദിലീഷ് പോത്തന്, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദര്‍ശിനി മീരാവാസുദേവ്, ശ്രുതി ജയന്, മാലാ പാര്‍വ്വതി, മുത്തുമണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ- കവി പ്രസാദ് ഗോപിനാഥ്, സംഗീതം- ഗോപി സുന്ദര്‍, ഛായാഗ്രഹണം- അനീഷ് ലാല്‍, എഡിറ്റിംഗ്- ബിജിത് ബാല, കലാ സംവിധാനം- പശാന്ത് മാധവ്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈന്‍- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടര്‍- ഗിരീഷ് മാരാര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഷാമിലിന് ജേക്കബ്ബ്, നിര്‍മ്മാണ നിര്‍വ്വഹണം- ഗിരീഷ് അത്തോളി, പി.ആര്.ഒ. വാഴൂര്‍ ജോസ്.
തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
Recent Comments