ഗുണ്ടാനേതാവ് രാജ എന്നറിയപ്പെടുന്ന സീസിങ് രാജയെ പൊലീസ് വെടിവെച്ച് കൊന്നു. തമിഴ്നാട്ടില്‍ ചെന്നൈ നീലാങ്കരയിലാണ് സംഭവം. അഞ്ച് കൊലപാതങ്ങളടക്കം 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സീസിങ് രാജ. ബി എസ് പി സംസ്ഥാന അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിനെ വധിച്ച കേസില്‍ സീസിങ് രാജയെ അറസ്റ്റ് ചെയ്തിരുന്നു.
ആന്ധ്രാപ്രദേശിലെ കഡപ്പയില്‍ ഒളിവിലായിരുന്ന രാജയെ കണ്ടെത്താന്‍ തമിഴ്നാട് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനായി പോസ്റ്റര്‍ പതിച്ചിരുന്നു. ഇന്നലെ രാജയെ കഡപ്പയില്‍ നിന്ന് അറസ്റ്റ് ചെയ്തെന്ന വിവരം ഭാര്യ പുറത്തുവിട്ടിരുന്നു. ചെന്നൈയിലേക്ക് കൊണ്ടുവരും വഴി നീലാങ്കരയില്‍വച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പ്രാണരക്ഷാര്‍ത്ഥം വെടിവെക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം.
എ അരുണ്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ പദവിയില്‍ എത്തിയതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ് സീസിങ് രാജയുടേത്. ജൂണ്‍ അഞ്ചിനാണ് ചെന്നൈ പെരമ്പൂരിലെ വസതിക്ക് സമീപത്തുവെച്ച് ബി എസ് പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ. ആംസ്ട്രോങ്ങിനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൃത്യം നടത്തിയത്.
മൂന്ന് ബൈക്കുകളിലെത്തിയ 6 പേര് ആംസ്ട്രോങ്ങിനെ വാള് കൊണ്ട് വെട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആംസ്ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചെന്നൈ കോര്പറേഷന് മുന്‍ കൗണ്‍സിലറായ ആംസ്ട്രോങ് തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.
Recent Comments