തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴമൂലം കനത്ത നാശമാണ് ഉണ്ടായത്. നിരവധി പേര് മരണപ്പെട്ടു, ദേശീയ – സംസ്ഥാന ദുരന്തനിവാരണ സേനകള്‍ പ്രദേശത്ത് ഉള്ള ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
തെലുങ്ക് -ആന്ധ്ര സംസ്ഥാനങ്ങളെ ബാധിച്ച കനത്ത മഴയില്‍ വീടും വസ്തുക്കളും നഷ്ടപ്പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന് അല്ലു അര്ജുന്ഒരു കോടി രൂപ നല്കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന താരമാണ് അല്ലു അര്ജുന്.തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയയിലൂടെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തില്‍ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാശം വിതച്ച മഴയില്‍ ഉണ്ടായ നഷ്ടങ്ങളിലും കഷ്ടപ്പാടുകളിലും ഞാന്‍ ദുഃഖിതനാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാന്‍ വിനീതമായ് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. എല്ലാവരുടെയും സുരക്ഷക്കായ് പ്രാര്‍ത്ഥിക്കുന്നു.’- അല്ലു അര്ജുന് ട്വിറ്ററില്‍ കുറിച്ചു.
അല്ലു അര്ജനോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ്‍ ആറു കോടിയാണ് സംഭാവന നല്‍കിയത്. നടന് പ്രഭാസ് നാലു കോടിയും. റാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്, ചിരംഞ്ജീവി, മഹേഷ് ബാബു എന്നിവര്‍ ഓരോ കോടിയും സംഭാവന നല്കി.
Recent Comments