Cinema

ബാലയുടെ ചിത്രത്തില്‍ സൂര്യയുടെ നായിക കീര്‍ത്തി സുരേഷ്

20 വര്‍ഷത്തിനു ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുകയാണ്. 2003 ല്‍ പുറത്തിറങ്ങിയ ‘പിതാമഹന്‍’ ആയിരുന്നു ഈ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

സംവിധായകന്‍ ബാലയും സൂര്യയും ശിവകുമാറിനോടൊപ്പം

ചിത്രത്തില്‍ സൂര്യയുടെ നായികയായി കീര്‍ത്തി സുരേഷ് വേഷമിടും. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം- താനാ സേര്‍ന്ത കൂട്ടം

2018 ല്‍ റിലീസ് ചെയ്ത ‘താനാ സേര്‍ന്ത കൂട്ട’ത്തിലായിരുന്നു സൂര്യയും കീര്‍ത്തിയും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്. നിലവില്‍ തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് കീര്‍ത്തി. മഹേഷ് ബാബു നായകനാകുന്ന ‘സര്‍ക്കാരു വാരി പാത’, ചിരഞ്ജീവിയുടെ ‘ഭോല ശങ്കര്‍’, ടൊവിനോ നായകനാകുന്ന ‘വാശി’ എന്നീ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും കീര്‍ത്തി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ‘ഗുഡ്‌ലക്ക് സഖീ’ എന്ന സ്‌പോര്‍ട്‌സ് ചിത്രവും കീര്‍ത്തിയുടെതായി പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്.

webAdminCanhelp

Share
Published by
webAdminCanhelp

Recent Posts

‘രണ്ട്’ ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമില്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് രണ്ട്. ബിനുലാല്‍ ഉണ്ണി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച…

8 hours ago

403 കോടിയുടെ കരാറുണ്ടാക്കി നടി അനുഷ്‌ക ശര്‍മ്മ, ആമസോണും നെറ്റ്ഫ്‌ളിക്‌സുമായി സഹകരിക്കാന്‍ ഒരുങ്ങി താരം

കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും അധികം സ്വാധീനം കൈവരിച്ച മേഖലയാണ് ഒടിടി. ലോകമൊട്ടാകെ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലകളിലേയ്ക്ക് പുതുതായി…

11 hours ago

പൊട്ടിച്ചിരിപ്പിക്കാന്‍ ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ 28ന് എത്തില്ല, കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റുന്നു എന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഒരിടവേളക്ക് ശേഷം സൈജു കുറുപ്പ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രമാണ് 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍'. നര്‍മ്മ സമ്പന്നമായി കഥ പറയുന്ന ചിത്രത്തിന്റെ…

12 hours ago

‘രണ്ട്’ എന്ന സിനിമയുടെ കഥ എന്റേത്. കഥാമോഷണത്തിന് എതിരെ പരാതിയുമായി ഡോ. ബിനിരാജ്

ദേവികുളം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടറാണ് ബിനിരാജ്. വെഞ്ഞാറമ്മൂട് സ്വദേശിയാണ്. അടുത്തിടെ റിലീസിനെത്തിയ രണ്ട് എന്ന ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട്…

15 hours ago

യുവസംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് ഒരുക്കിയ ‘സ്റ്റേറ്റ്ബസ്’ പൂര്‍ത്തിയായി

സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത പുതിയ ചിത്രം 'സ്റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി. താമസിയാതെ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും.…

1 day ago

ദ്വന്ത വ്യക്തിത്വത്തിന്റെ ഇമോഷണല്‍ ത്രില്ലര്‍ – രണ്ടാം മുഖം. പോസ്റ്റര്‍ പുറത്തിറക്കി താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും.

യു കമ്പനിയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെടി രാജീവ്, കെ ശ്രീവര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കൃഷ്ണജിത് എസ്. വിജയന്‍…

1 day ago