മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ സ്വന്തമാക്കിയ ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. പ്രായാധിക്യത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ 19 ഭാഷകളില്‍ എണ്ണമറ്റ ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകന്‍ സലീല്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവരുന്നത്. ഈ വര്‍ഷം പത്മഭൂഷണ്‍ ബഹുമതി നല്‍കി അവരെ രാജ്യം ആദരിച്ചിരുന്നു.
MOLLYWOOD IN 68th NATIONAL FILM AWARD
Recent Comments