ഛത്രപതി ശിവജിയുടെ പ്രതിമ വിവാദം മഹാരാഷ്ട്രയില്‍ ആളിക്കത്തുന്നതിനിടയില്‍ മഹാരാഷ്ട്ര പോലീസ് ശില്പിയും കരാറുകാരനുമായ ജയദീപ് ആപ്തെയെ അറസ്റ്റ് ചെയ്തു. കല്യാണില്‍ നിന്നായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അതോടെ പ്രതിപക്ഷ നീക്കത്തെ ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് മഹാരാഷ്ട്രയിലെ ഭരണപക്ഷം.
ഒന്‍പത് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവാജി മഹാരാജ് പ്രതിമ 2024 ഓഗസ്റ്റ് 26 നാണ് തകര്‍ന്നുവീണത്. തുടര്‍ന്ന് ശില്പ്പിയെ 10 ദിവസത്തോളം കാണാതെയായി. താനെയിലെ കല്യാണില്‍നിന്നും 24 കാരനായ ശില്പിയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.
2023 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിവജിയുടെ പ്രതിമ ഉദ്ഘാടനം ചെയ്തത്. പ്രതിമ തകര്‍ന്നതോടെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിവാദത്തിന് തയ്യാറെടുക്കുമ്പോഴാണ് ശില്പ്പിയെ അറസ്റ്റ് ചെയ്തത്. ശില്‍പ്പി ആപ്തെയുടെ അറസ്റ്റിനോട് പ്രതികരിച്ച് ബിജെപി നേതാവ് പ്രവീണ്‍ ദാരേക്കര്‍ പറഞ്ഞു, ‘ഞങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ വായ അടയ്ക്കണം. ജയദീപ് ആപ്തെയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കുറച്ച് സമയമെടുത്തു എന്നത് ശരിയാണ്. അറസ്റ്റ് ചെയ്തതിന് ഞങ്ങള്‍ ഒരു ക്രെഡിറ്റും എടുക്കുന്നില്ല, പക്ഷേ പോലീസ് അത് ചെയ്തു.’
ഇത്രയും ബൃഹത്തായ പ്രതിമ നിര്‍മ്മിക്കുന്നതില്‍ പരിചയക്കുറവുണ്ടായിട്ടും ശില്‍പ്പി ആപ്തെയ്ക്ക് എങ്ങനെയാണ് ഇത്രയും സുപ്രധാന കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
പ്രതിമ നിര്‍മാണത്തിനായി സംസ്ഥാന ട്രഷറിയില്‍നിന്ന് 236 കോടി രൂപ അനുവദിച്ചിട്ടും ഒന്നര കോടി രൂപ മാത്രമാണ് പ്രതിമ നിര്‍മാണത്തിന് ചെലവഴിച്ചതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ആരോപിച്ചു. ഏതായാലും നടക്കാന്‍ പോകുന്ന മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രതിമ നിര്‍മാണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. അതിനെ പ്രതിരോധിക്കുകയാണ് ഭരണകക്ഷിയുടെ ലക്ഷ്യം. ഛത്രപതി ശിവജി മഹാരാഷ്ട്രക്കാരുടെ വികാരമാണ്.
Recent Comments