തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നടി നല്കിയ പരാതിയെത്തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് പോലീസ്. ബലാത്സംഗ കുറ്റത്തിന് 376-ാം വകുപ്പും ഇരയുടെ പേര് പരസ്യമാക്കിയതിന് 228(A) വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതി സ്ഥലത്ത് ഇല്ലാത്തതിനാല്‍ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ (LOC) പുറത്തിറക്കിയതായും അറിയുന്നു. ഇന്റലിജന്‍സ് ബ്യൂറോയാണ് LOC പുറപ്പെടുവിക്കുന്നത്. പ്രതി വിദേശത്തായതിനാല്‍ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളിലാണ് ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ എത്തിക്കുക.
വിജയ് ബാബു ഒളിവിലാണെന്നാണ് ഇപ്പോഴും പോലീസ് ഭാഷ്യം. എന്നാല്‍ താന്‍ ദുബായിലുണ്ടെന്ന് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വിജയ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ബലാത്സംഗ കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Recent Comments