തിരുവനന്തപുരത്തെ പാപ്പനംകോട്ടെ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തം കൊലപാതകമെന്ന് പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചത് ബിനുവെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
ബിനു മണ്ണെണ്ണ കൊണ്ട് ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മരിച്ച ഇന്‍ഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ഇവര്‍ ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ 7 മാസമായി ബിനുവും വൈഷ്ണയും വേറെ വേറെ താമസിക്കുകയാണ്. ഏതാനും മാസം മുമ്പ് ഇതേ സ്ഥാപനത്തില്‍ വെച്ച് ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഫോറന്‍സിക് പരിശോധനയില്‍ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നത്.
Recent Comments