പ്രശസ്ത പിന്നണി ഗായിക കല്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് ദിവസമായിട്ടും വീടിന്റെ വാതില്‍ അടഞ്ഞ് കിടക്കുന്നത് കണ്ട സെക്രൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ അറിയിച്ചത്. പോലീസ് എത്തി വീട് തുറന്നു നോക്കിയപ്പോഴാണ് കല്പന ആബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് പ്രാഥമിക വിവരം.
ഗായികയെ ഉടന്‍തന്നെ ആശുപത്രിയി എത്തിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്തിയെന്നാണ് വിവരം. സംഭവസമയത്ത് കല്പനയുടെ ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. ഗായകന് ടിഎസ്. രാഘവേന്ദ്രയുടെ മകളാണ് കല്പന.
Recent Comments