കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ (സിയാല്‍) കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായ എംഎ യൂസഫലിക്ക് രണ്ട് കോടിയിലധികം ഓഹരികള്‍. അഞ്ച് വര്ഷത്തിനിടയ്ക്കാണ് ഇത്രയും ഓഹരികള്‍ അദ്ദേഹം സ്വന്തമാക്കിയത്.
സിയാലിലെ ഏറ്റവും വലിയ ഓഹരിയുടമയായ കേരള സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 32.42 ശതമാനത്തില്‍ നിന്നും 33.38 ശതമാനമായി ഉയര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ വര്‍ദ്ധനവ്.
2019 സാമ്പത്തിക വര്‍ഷാവസാനം യൂസഫലിയുടെ ഉടമസ്ഥതയിലുള്ള സിയാല്‍ ഓഹരികളുടെ എണ്ണം 3.78 കോടിയായിന്നു. അതാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5.79 കോടിയായി ഉയര്‍ന്നത്. ഈ കാലയളവില്‍ യൂസഫലിയുടെ ഓഹരി 9.88 ശതമാനത്തില്‍ നിന്ന് 12.11 ശതമാനമായി ഉയര്‍ന്നു.
ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്( എസ്ഐബി), സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയില്‍ യൂസഫലിക്ക് അഞ്ച് ശതമാനം ഓഹരിയുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സിയാലിലെ കേരള സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 32.4 ശതമാനത്തില്‍ നിന്നും 33.38 ശതമാനമായി ഉയര്‍ന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിലെ രണ്ടാമത്തെ വലിയ ഓഹരിയുടമയായ എം എ യൂസഫലി കമ്പനിയിലെ ഓഹരികള്‍ 4.5 കോടി ഓഹരികളില്‍ നിന്ന് 5.79 കോടി ഓഹരികളായി ഉയര്‍ത്തി.
2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സിയാലിലെ 11.76 ശതമാനത്തില്‍ നിന്നും 12.11 ശതമാനമായി ഓഹരി പങ്കാളിത്തം ഉയര്‍ത്തി. ഇപ്പോള്‍ മൊത്തം 16.73 ലക്ഷം ഓഹരികള്‍ യൂസഫലി വാങ്ങിയിട്ടുണ്ട്.
പത്ത് വര്‍ഷം മുമ്പ് വരെ സിയാലില്‍ യൂസഫലിയേക്കാള്‍ കൂടുതല്‍ ഓഹരികള്‍ കൈവശം വച്ചിരുന്നത് എന്‍ വി ജോര്‍ജ് ആയിരുന്നു. അദ്ദേഹത്തിന്റെ കൈവശം 2023-24 സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ ഏഴ് ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2024 സാമ്പത്തിക വര്‍ഷാവസാനത്തോടെ അത് 5.94 ശതമാനമായി കുറഞ്ഞു. ഓഹരി മാര്‍ക്കറ്റില്‍ സിയാല്‍ ഓഹരികള്‍ വലിയ നേട്ടമുണ്ടാക്കുമെന്ന വസ്തുത ഉണ്ടായിരുന്നിട്ടും ജോര്‍ജിന്റെ 2.84 കോടി ഓഹരികളില്‍ 50 ലക്ഷത്തോളം ഓഹരികള്‍ അദ്ദേഹം ഉപേക്ഷിച്ചുവെന്നാണ് നിഗമനം. ജോര്‍ജ്ജ് തന്റെ അവകാശങ്ങള്‍ ഒരു മൂന്നാം കക്ഷിക്ക് വിറ്റിരിക്കാം എന്നും പറയപ്പെടുന്നു.
Recent Comments